കാസർകോട്: ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കാസർകോട് അമ്പലത്തറ കണ്ണോത്താണ് സംഭവം. കെ. ദാമോദരനാണ് ഭാര്യ ബീനയെ വീടിനകത്ത് വച്ച് വെട്ടി കൊലപ്പെടുത്തിയത്. തുടർന്ന് ബന്ധുക്കളെ വിളിച്ചറിയിച്ചു. പിന്നാലെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
തർക്കത്തെ തുടർന്ന് കൊലപ്പെടുത്തുകയയിരുന്നുവെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തല ഭിത്തിയിലിടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.
സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. സംഭവ സ്ഥലത്ത് പൊലീസ് പരിശോധനകൾ പുരോഗമിക്കുകയാണ്. വിരലടാള വിദഗ്ധരും പരിശോധന നടത്തുന്നുണ്ട്.