ന്യൂഡൽഹി ; ഹിന്ദു യുവതിയെ പ്രണയത്തിൽ കുടുക്കി മതം മാറ്റാൻ ശ്രമിച്ച മലയാളി യുവാവ് ഛത്തീസ്ഗഡിൽ അറസ്റ്റിൽ .ഗോവിന്ദ്പൂർ പോലീസാണ് ബിലാൽ റഫീഖിനെ അറസ്റ്റ് ചെയ്തത് . നാവികസേനയിൽ ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെട്ടാണ് ബിലാൽ, ഛത്തീസ്ഗഡിൽ നിന്നുള്ള ഹിന്ദു യുവതിയെ പ്രണയത്തിൽ കുടുക്കിയത് .
2021-ൽ ഇൻസ്റ്റാഗ്രാം വഴിയാണ് ബിലാൽ സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതിയുമായി അടുത്തത്.. മർച്ചൻ്റ് നേവിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് താനെന്നും , ബിലാൽ പറഞ്ഞിരുന്നു. യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത ബിലാൽ രണ്ട് തവണ യുവതിയെ ഗർഭച്ഛിദ്രത്തിനും വിധേയയാക്കി. മൂന്നാമതും ഗർഭച്ഛിദ്രം നടത്താൻ തുനിഞ്ഞെങ്കിലും യുവതി ഇതിന് വിസമ്മതിക്കുകയും ബിലാലിനോട് വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മതം മാറാതെ വിവാഹം കഴിക്കാനാകില്ലെന്നായിരുന്നു ബിലാലിന്റെ നിലപാട്.
വിവാഹത്തിനെന്ന പേരിൽ ഒരു ലക്ഷം രൂപയും യുവതിയിൽ നിന്ന് വാങ്ങി . മതംമാറ്റമില്ലാതെ മിശ്രവിവാഹം അനുവദിക്കുന്ന പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹത്തിന് അപേക്ഷിച്ച നൽകിയെങ്കിലും ബിലാൽ വിവാഹം വൈകിപ്പിക്കുകയും മതം മാറിയില്ലെങ്കിൽ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ യുവതി ഗോവിന്ദ്പുര സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ ബിലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.