കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ യാത്രയയപ്പു സമ്മേളനത്തിൽ അതിക്രമിച്ച് കയറിച്ചെന്ന് പരസ്യമായി അവഹേളിച്ച് സംസാരിച്ചതിനെത്തുടർന്ന് കണ്ണൂർ എ ഡി എം നവീൻ ബാബു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ അമർഷം പുകയുന്നു.
ഇതേതുടർന്ന് പിപി ദിവ്യക്കെതിരെ കടുത്ത ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണ് ഉണ്ടാകുന്നത്. പയ്യന്നൂർ റെഡ് സ്ക്വാഡ് ( Payyannur Red Squad ) എന്ന പ്രൊഫൈലിൽ നിന്നാണ് പിപി ദിവ്യക്കെതിരെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുള്ളത്.
പിപി ദിവ്യക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ ഇങ്ങിനെ പോകുന്നു :
“പി പി ദിവ്യയുടെ ബിനാമി നിക്ഷേപങ്ങളും പാർട്ടി അന്വേഷിക്കണം.അഹങ്കാരത്തിന് കയ്യും കാലും വെച്ചാൽ അത് പി പി ദിവ്യ ആയി. മുൻപ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആയിരിക്കുമ്പോൾ എനിക്ക് പുതിയ ഇന്നോവ വേണം എന്നു പറഞ്ഞു വാശി പിടിച്ചു. പഞ്ചായത്തിൽ കുഴപ്പം ആക്കിയപ്പോൾ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജൻ കണ്ണൂർ ജില്ലാ കമ്മിറ്റി എന്നിവർ താക്കീത് ചെയ്തതാണ് എന്നിട്ടും ആഡംബര സ്വഭാവത്തിൽ ഒരു മാറ്റവും ഇല്ല .
പി പി ദിവ്യയുടെ ബിനാമി നിക്ഷേപങ്ങളും പാർട്ടി അന്വേഷിക്കണം.കണ്ണൂരിൽ പുതിയ ഫ്ലാറ്റ് വാങ്ങിയതും പാലക്കയം തട്ടിൽ റിസോർട്ടിൽ പണം നിക്ഷേപിച്ചതും എല്ലാം പാർട്ടി അന്വേഷിക്കണം പി പി ഷാജിയും പിപി ദീപയും ചേർന്ന് നടത്തുന്ന ബിനാമി നിക്ഷേപങ്ങൾ പാർട്ടി അന്വേഷിക്കണം.”
പ്രമുഖ മാദ്ധ്യമത്തിന്റെ ഫേസ്ബുക്ക് പേജിലെ ഈ വിഷയത്തിലുളള വാർത്തയുടെ കമെന്റ് ബോക്സിലാണ് പി പി ദിവ്യക്കെതിരെയുള്ള ആരോപണം ഉയർന്നത് . വിവിധ മാദ്ധ്യമങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പയ്യന്നൂർ റെഡ് സ്ക്വാഡിനെ കൂടാതെ നൂറുകണക്കിന് ആളുകളാണ് പി പി ദിവ്യക്കെതിരെയുള്ള ശാപവചനകളുമായി രംഗത്തെത്തുന്നത്.