ചന്ദ്രയാൻ-4 ദൗത്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റൊരു ചുവടുവെപ്പ് കൂടി നടത്തുകയാണ് എയ്റോസ്പേസ് സ്റ്റാർട്ടപ്പ് കമ്പനിയായ ‘സ്പേസ് കിഡ്സ് ഇന്ത്യ’ . ബഹിരാകാശ സാങ്കേതികവിദ്യയിൽ പരിശീലനം നൽകാനുള്ള ദൗത്യമായാണ് ശക്തിസാറ്റ് വിഭാവനം ചെയ്തത് . ഈ പരിപാടിയുടെ ഭാഗമായി 108 രാജ്യങ്ങളിൽ നിന്നുള്ള 12,000 പെൺകുട്ടികൾക്ക് ബഹിരാകാശ സാങ്കേതികവിദ്യയിൽ പരിശീലനം നൽകും.
പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രസിഡൻ്റ് ദ്രൗപതി മുർമു ഉടൻ പുറത്തിറക്കും. ഈ ശക്തിസാറ്റ് ദൗത്യത്തിലൂടെ, 108 രാജ്യങ്ങളിൽ നിന്നുള്ള 14 നും 18 നും ഇടയിൽ പ്രായമുള്ള 12,000 ഹൈസ്കൂൾ പെൺകുട്ടികൾക്ക് ബഹിരാകാശ സാങ്കേതികവിദ്യ, പേലോഡ് വികസനം, ബഹിരാകാശ പേടക സംവിധാനങ്ങൾ എന്നിവയിൽ ഓൺലൈൻ പരിശീലനമണ് നൽകുക.ബ്രിട്ടൻ, യുഎഇ, ബ്രസീൽ, കെനിയ, ഓസ്ട്രേലിയ, ഫ്രാൻസ്, ഗ്രീസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് ഇതിൽ പങ്കാളികളാകുന്നത്. പരിശീലനത്തിന് ശേഷം ഓരോ രാജ്യത്തുനിന്നും 108 വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും. പേലോഡുകളും ബഹിരാകാശ പേടകങ്ങളുടെ പ്രോട്ടോടൈപ്പുകളും രൂപകല്പന ചെയ്യുന്നതിൽ അവർക്ക് പരിശീലനം നൽകും
ശക്തിസാറ്റ് ദൗത്യത്തിന് നമ്മുടെ രാജ്യത്തിന് മാത്രമല്ല, ലോകത്തിനാകെ പ്രയോജനം ചെയ്യാനുള്ള കഴിവുണ്ടെന്ന് ദൗത്യത്തിന് നേതൃത്വം നൽകുന്ന കെസൺ പറഞ്ഞു. പെൺകുട്ടികളെ പ്രോത്സാഹിപ്പിച്ചും അവരുടെ ജീവിതം മാറ്റിമറിക്കാൻ അവസരമൊരുക്കിയും അവരെ ശാക്തീകരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു