ആലപ്പുഴ: സിപിഎം നേതാവിനെതിരെ ലൈംഗികപീഡന പരാതി. പുന്നമട ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
മഹിളാ അസോസിയേഷൻ മേഖലാ പ്രസിഡൻ്റും ഏരിയ കമ്മിറ്റി അംഗവുമായ യുവതിയാണ് പരാതിക്കാരി. പാർട്ടി ഓഫീസിൽ വച്ച് കയറിപ്പിടിച്ചു, മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. യുവതിയെ ലോക്കൽ കമ്മിറ്റി അംഗമാക്കാമെന്ന് വാഗ്ദാനം നൽകിയെന്നും പരാതിയിലുണ്ട്.
പാർട്ടിക്ക് നൽകിയ പരാതിയിൽ ജില്ലാ സെക്രട്ടേറിയറ്റംഗത്തെ അന്വേഷണ കമ്മീഷനായി വച്ചെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം വീണ്ടും ഇയാളെ ലോക്കൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
DYFI മുൻ ജില്ലാ പ്രസിഡൻ്റ കൂടിയാണ് ലോക്കൽ സെക്രട്ടറി. നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം കൂടിയാണ്.