ശബരിമല സന്നിധിയിൽ എത്തി അയ്യനെ ദർശിച്ച് ആർ ജെ കിടിലം ഫിറോസ്. കറുപ്പുടുത്ത് ഇരുമുടി കെട്ടുകെട്ടി മല കയറുന്ന ദൃശ്യങ്ങൾ ഫിറോസ് തന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
സന്നിധാനത്തിലേയ്ക്കുള്ള യാത്ര നാം നമ്മെ തിരിച്ചറിയുന്നത് പോലെയാണ്. നമ്മുടെ സംസ്കാരത്തെ, അതിന്റെ ഭംഗിയെ, പോസിറ്റീവിറ്റിയെ, ഉള്ളിലെ പ്രകാശത്തെ ഒക്കെ തിരിച്ചറിയുന്ന ഒന്ന്. തത്വമസി എന്ന വലിയ തിരിച്ചറിവ്, കിടിലം ഫിറോസ് കുറിച്ചു. മറ്റൊരു പോസ്റ്റിൽ സന്നിധാനത്തിൽ നിന്നുളള ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
യാത്ര കഠിനമാണെങ്കിലും തിരിച്ചറിവ് തരുന്നതാണെന്ന് ഫിറോസ് പറഞ്ഞു. വിമൽ എന്ന സുഹൃത്തുമായാണ് പോയത്. എല്ലാവിധ ആചാരത്തോടും കൂടിയായിരുന്നു മലകയറ്റം. അത് നീയാകുന്നു, നിന്റെ ഉള്ളിലാകുന്നു എന്ന തത്വം അതേപടി ഏറ്റുവാങ്ങി, മലയിറങ്ങുമ്പോൾ ഹൃദയത്തിനകത്ത് നിറഞ്ഞത് പ്രകാശമാണെന്നും ഫിറോസ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.