തിരുനെൽവേലി: വിദ്യാർത്ഥികളെ വടികൊണ്ട് ക്രൂരമായി മർദിച്ചതിനും പെൺകുട്ടികൾക്ക് നേരെ ചെരുപ്പ് എറിഞ്ഞതിനും ജൽ നീറ്റ് അക്കാദമി ഉടമയും പരിശീലകനുമായ വ്യക്തിക്കെതിരെ തിരുനെൽവേലി പോലീസ് കേസെടുത്തു. തിരുനെൽവേലിയിലെ ജൽ നീറ്റ് കോച്ചിംഗ് സെൻ്റർ ഉടമ ജലാൽ അഹമ്മദ് വെട്ടിയാടൻ വിദ്യാർത്ഥികളെ ചൂരലും ചെരിപ്പും ഉപയോഗിച്ച് ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായ രോഷം ഉണ്ടായി.ഇതേതുടർന്ന് ഈ സ്ഥാപനം അടച്ചുപൂട്ടണമെന്ന് നിരവധിപേരാണ് ആവശ്യമുന്നയിച്ചത്.സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
நீட் தேர்வு மையத்தில் மாணவ – மாணவிகள் சித்ரவதை..!
ஜலாலுதீன் அஹமத் வெட்டியாடன் என்பவர் நெல்லையை தலைமை இடமாகக் கொண்டு “ஜல்” என்ற நீட் பயிற்சி மையத்தை நடத்தி வருகிறார்.
கிருஷ்ணகிரி, புதுக்கோட்டை, தஞ்சாவூர், மதுரை, நாகர்கோவில் போன்ற இடங்களிலும் “ஜல்“ நீட் பயிற்சி மையங்கள்… pic.twitter.com/9FJR8kihtX
— Chinnappa Ganesan (மோடியின் குடும்பம்) (@directorganesan) October 18, 2024
സംഭവത്തെത്തുടർന്ന് പരിക്കേറ്റ വിദ്യാർത്ഥികൾ മേലപ്പാളയം പോലീസിൽ പരാതി നൽകുകയും ജലാലുദ്ദീനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
മലയാളിയായ ജലാൽ അഹമ്മദ് വെട്ടിയാടൻ എന്ന അക്കാദമി ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി തിരുനെൽവേലി സിറ്റി പോലീസ് കമ്മീഷണർ രൂപേഷ് കുമാർ മീണ സ്ഥിരീകരിച്ചു.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ (എസ്എച്ച്ആർസി) അംഗം വി കണ്ണദാസൻ അക്കാദമിയിലെത്തി ജീവനക്കാരോടും വിദ്യാർത്ഥികളോടും അന്വേഷണം നടത്തി.
തങ്ങൾക്കു നേരെയുണ്ടായ ആക്രമങ്ങൾ വിദ്യാർത്ഥികൾ വിവരിക്കുകയും അവരുടെ മുറിവുകൾ കണ്ണദാസനെ കാണിക്കുകയും ചെയ്തു. ആ സമയത്ത് ജലാൽ അഹമ്മദ് ഹാജരായിരുന്നില്ല. ഇയാൾ കഠിനമായി വിദ്യാർത്ഥികളെ മർദിച്ചിരുന്നതായി ജീവനക്കാരും പറയുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അക്രമി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മനുഷ്യാവകാശ കമ്മീഷൻ (എസ്എച്ച്ആർസി) അംഗം വി കണ്ണദാസൻ മുന്നറിയിപ്പ് നൽകി.
വൈറലായ വീഡിയോയിലെ സംഭവങ്ങൾ കഴിഞ്ഞ മാസമാണ് നടന്നത്. എന്നാൽ അക്കാദമിയിലെ ഒരു സ്റ്റാഫ് അംഗവും കുറച്ച് വിദ്യാർത്ഥികളും പരാതി നൽകുകയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവരുകയും ചെയ്തതിന് ശേഷമാണ്സംഭവം വിവാദമായത്. ക്ലാസിൽ ഉറങ്ങിയതിന് കുട്ടികളെ അഹമ്മദ് വടികൊണ്ട് ഭീകരമായി മർദ്ദിക്കുന്ന രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത് . മറ്റൊരു ദൃശ്യത്തിൽ ഇയാൾ പെൺകുട്ടികൾക്ക് നേരെ പാദരക്ഷകൾ എറിയുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 ഓളം വിദ്യാർത്ഥികൾ ഈ കോച്ചിംഗ് സെൻ്ററിൽ പഠിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.