പ്രയാഗ്രാജ് : ജനക്കൂട്ടത്തിന്റെ കൂടി മഹോത്സവമായ മഹാകുംഭമേളയിൽ ഇനി ആരും വഴിതെറ്റില്ല. കൂട്ടം തെറ്റുന്ന ആളുകളെ എത്രയും വേഗം കണ്ടുപിടിക്കാനുള്ള മുന്നൊരുക്കവുമായി യുപി സർക്കാർ രംഗത്ത് വന്നു.
പ്രയാഗ്രാജ് ഫെയർ അതോറിറ്റിയും പോലീസ് ഡിപ്പാർട്ട്മെൻ്റും ചേർന്ന് ഈ വർഷത്തെ മഹാ കുംഭമേളയിൽ തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കും, കൂട്ടം തെറ്റിയവരെ കണ്ടത്തുന്നതിനുള്ള ഹൈടെക് രജിസ്ട്രേഷൻ സംവിധാനത്തിലൂടെ കേന്ദ്രീകൃതമായി ഇത് നിയന്ത്രിക്കും .സുരക്ഷ, ഉത്തരവാദിത്തം, സാങ്കേതികവിദ്യ എന്നിവയുടെ സംയോജനമായ ഈ പുതിയ സംരംഭം മഹാ കുംഭമേളയെ സുരക്ഷിതവും ആസ്വാദ്യകരവുമായ അനുഭവമാക്കി മാറ്റുന്ന ഒന്നായിരിക്കും.
2025-ലെ മഹാകുംഭമേളയിൽ പങ്കെടുക്കുന്ന തീർഥാടകർക്കായി, കൂട്ടം തെറ്റുന്നവരെ ഒരുമിച്ച് ചേർക്കാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ സർക്കാർ സ്ഥാപിക്കും. കൂട്ടം തെറ്റുന്ന ഓരോ വ്യക്തിയെയും ഇവയിൽ ഉടനടി രജിസ്റ്റർ ചെയ്യുകയും അവരുടെ വിവരങ്ങൾ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുകയും Facebook, X പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും പ്രചരിപ്പിക്കുകയും ചെയ്യും.
കുംഭമേളയിൽ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. കുംഭമേളയിൽ ഒരാൾ വഴിതെറ്റുമ്പോൾ അയാളെ സുരക്ഷിതമായാ സർക്കാരിന്റെ ഉത്തരവാദിത്തമുള്ള ഒരു സംവിധാനത്തിന് കീഴിൽ പരിപാലിക്കും. മറ്റേതെങ്കിലും മുതിർന്നയാൾ ഒരു കുട്ടിയെയോ സ്ത്രീയെയോ ഏറ്റെടുക്കുന്നതിന് മുമ്പ്, പരസ്പരം തിരിച്ചറിയുന്നുവെന്നും ഐഡൻ്റിറ്റി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പാക്കും. കൂട്ടം തെറ്റുന്ന തീർഥാടകർക്ക് സുരക്ഷിതമായും വേഗത്തിലും കുടുംബവുമായി ഒത്തുചേരാൻ സർക്കാരിന്റെ ഈ പുതിയ സംവിധാനം സഹായം ഉറപ്പ് നൽകും.