ഭോപ്പാൽ : 21 തവണ ‘ഭാരത് മാതാ കീ ജയ്’ മുഴക്കി ഇന്ത്യൻ പതാകയെ വന്ദിച്ച് ഫൈസൽ ഖാൻ . പാകിസ്താൻ സിന്ദാബാദ് മുഴക്കിയ കേസിലെ പ്രതി ഫൈസൽ ഖാന് മദ്ധ്യപ്രദേശ് ഹൈക്കോടതിയാണ് ഈ നിർദേശം നൽകിയത് .
മിസ്റോഡ് പോലീസ് സ്റ്റേഷനിലെത്തിയാണ് ഫൈസൽ ഖാൻ ത്രിവർണ്ണ പതാകയിൽ അഭിവാദ്യം ചെയ്യുകയും ഭാരത് മാതാ കീ ജയ് വിളിക്കുകയും ചെയ്തത്. മാത്രമല്ല ശിക്ഷ കിട്ടിയതോടെ തനിക്ക് തന്റെ തെറ്റ് മനസിലായെന്നാണ് ഫൈസൽ ഖാൻ പറഞ്ഞത് .
മാസത്തിലെ ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളിൽ ഫൈസാൻ പോലീസ് സ്റ്റേഷനിലെത്തി ത്രിവർണ്ണ പതാകയെ അഭിവാദ്യം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. ഇതോടൊപ്പം ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യവും 21 തവണ വിളിക്കണം.
മദ്യപിച്ച് പാകിസ്താനെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുന്ന ഒരു റീൽ ഫൈസൽ ഉണ്ടാക്കിയിരുന്നു. ഈ റീൽ വൈറലായതോടെ ഹിന്ദു സംഘടനകൾ പ്രതിഷേധിക്കുകയും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ഫൈസാലിനെതിരെ പോലീസ് കേസെടുത്തിരുന്നു.