ഓരോ ഹിന്ദു വിശ്വാസിയ്ക്കും ദർശന പുണ്യമാണ് മണ്ണാറശാല ആയില്യം . അനന്ത – വാസുകീ ചൈതന്യങ്ങള്‍ ഏകീഭാവത്തില്‍ കുടികൊള്ളുന്ന ഇന്ത്യയിലെ തന്നെ അതിപുരാതനമായ നാഗരാജാ ക്ഷേത്രമാണിത്.വലിയമ്മ സാവിത്രി അന്തർജനം പൂജകൾ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ തുലാമാസ ആയില്യം എഴുന്നള്ളത്താണ് ഇത്തവണ നടന്നത് .
2018നു ശേഷം ആദ്യമായാണ് വലിയമ്മയുടെ കാർമികത്വത്തിലുള്ള ആയില്യം പൂജയും എഴുന്നള്ളത്തും നടക്കുന്നത്.ഉമാദേവി അന്തർജനത്തിന്റെ അനാരോഗ്യം കാരണം മുൻവർഷങ്ങളിൽ ആയില്യം പൂജയും എഴുന്നള്ളത്തും നടന്നിരുന്നില്ല.മൂന്നു പതിറ്റാണ്ടായി ക്ഷേത്രത്തിലെ മുഖ്യപൂജാരിണിയായിരുന്ന മണ്ണാറശാല ഉമാദേവി അന്തർജനം 2023 ഓഗസ്റ്റ് 9ന് സമാധിയായതിനെ തുടർന്നു സാവിത്രി അന്തർജനം മണ്ണാറശാല വലിയമ്മയായി അഭിഷിക്തയായി. തുടർന്നു ഒരു വർഷത്തെ സംവത്സര ദീക്ഷ പൂർത്തിയാക്കിയ ശേഷമാണു സാവിത്രി അന്തർജനം പൂജകൾ ആരംഭിച്ചത്.
അതേസമയം വലിയമ്മയായ സാവിത്രി അന്തർജ്ജനത്തിന് മുന്നിൽ കാഴ്ച്ചയായി എത്തിയ നാഗത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് . പ്രദക്ഷിണ വഴിയ്ക്ക് സമീപം സർപ്പ ശിലകൾക്കടുത്തായാണ് നാഗം എത്തിയത് . നാഗത്തെ കണ്ട് വലിയമ്മ സാവിത്രി അന്തർജ്ജനവും , കുടുംബാംഗങ്ങളും താണു വണങ്ങി നമസ്ക്കരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം .