മൂന്ന് ഭാര്യമാരേയും മക്കളേയും ഒന്നിച്ച് താമസിപ്പിക്കാൻ 35 മില്യൺ ഡോളറിന്റെ ബംഗ്ലാവ് സ്വന്തമാക്കി ഇലോൺ മസ്ക്. യുഎസ് ടെക്സാസിലെ ഓസ്റ്റിനിലാണ് 14,400 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു മാളികയും അതിനോട് ചേർന്നുള്ള മറ്റൊരു ആറ് ബെഡ്റൂം ആഢംബര വസതിയും മസ്ക് വാങ്ങിയത്.
മസ്കിന്റെ ടെക്സാസ് ഹൗസിൽ നിന്ന് വെറും 10 മിനിറ്റ് മാത്രം അകലെയാണ് പുതിയ ബംഗ്ലാവ്. പാരമ്പര്യ കുടുംബ സങ്കൽപ്പത്തിൽ നിന്നും വ്യത്യസ്തമായി മൂന്ന് ഭാര്യമാരും 11 മക്കളും അവിടെ താമസിക്കുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു .
ഭാര്യമാരും മക്കളും വിവിധ ഇടങ്ങളിൽ താമസിക്കുന്നത് തന്റെ സമയം നഷ്ട പ്പെടുത്തുന്നു എന്ന തോന്നലുണ്ടാക്കിയിരുന്നു മസ്കിന്. ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന ആശയക്കാരനായ മസ്കിന്, മൂന്ന് ഭാര്യമാരില്‍നിന്നായി 11 മക്കളാണുള്ളത്. ഒരുപോലെ സമയം ചെലവഴിക്കാനുമാണത്രേ ഇങ്ങനെയൊരു വില്ല കോംപ്ലക്സ് വാങ്ങിയത്.
കനേഡിയന്‍ എഴുത്തുകാരിയായ ജസ്റ്റിന് വില്‍സണ്‍ ആണ് മസ്കിന്റെ ആദ്യഭാര്യ. 2000-ലാണ് ഇരുവരും വിവാഹിതരായത്. ആ വിവാഹത്തില്‍ ആറുമക്കളുണ്ടായെങ്കിലും ഒരാൾ ചെറുപ്രായത്തിൽ തന്നെ മരിച്ചു. 2008-ല്‍ ഇവർ വിവാഹമോചിതരായി. ബ്രിട്ടീഷ് അഭിനേത്രിയും എഴുത്തുകാരിയുമാണ് ടുലൂല റൈലിയാണ് രണ്ടാമത്തെ ഭാര്യ. ആ ബന്ധത്തില്‍ മക്കളില്ല.
കനേഡിയന്‍ ഗായിക ക്ലെയര്‍ എലിസില്‍ (ഗ്രൈംസ്) മൂന്ന് കുട്ടികളാണ് മസ്കിനുള്ളത്. 2018-ലാണ് എലിസും മസ്കും ഡേറ്റിങ് തുടങ്ങുന്നത്. ആ ബന്ധത്തിൽ മൂന്ന് മക്കളുണ്ട്. വേർപിരിഞ്ഞ ശേഷം മക്കള്‍ക്കുവേണ്ടിയുള്ള നിയമപോരാട്ടത്തിലാണ് എലിസും മസ്കും.
2021-ല്‍ ന്യൂറാലിങ്ക് സ്റ്റാര്‍ട്ട് അപ്പ് കമ്പനി എക്സിക്യുട്ടീവായ ഷിവോണ്‍ സിലിൽ മസ്കിന് ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. ഐ.വി.എഫ് വഴിയാണ് ഇരട്ടകള്‍ ജനിച്ചത്. ഈ വര്‍ഷം ഇരുവര്‍ക്കും ഒരു കുഞ്ഞ് കൂടി ജനിച്ചതായി പറയുന്നുണ്ട്. എലിസ് ഒഴികെയുള്ള മൂന്ന് പങ്കാളികളും കുട്ടികളും പുതിയ വില്ലയിൽ താമസിക്കാൻ എത്തുമെന്നാണ് റിപ്പോർട്ട്.