ടെഹ്റാൻ: ഇറാൻ സ്ത്രീകളുടെ വസ്ത്രധാരണത്തിൽ കർശന നിയമങ്ങൾ നടപ്പാക്കുന്നതിൽ ശക്തമായ പ്രതിഷേധം അറിയിച്ച് വസ്ത്രങ്ങൾ അഴിച്ചുമാറ്റി യുവതി. അടിവസ്ത്രം മാത്രം ധരിച്ച് തെരുവുകളിലൂടെ നടക്കുന്ന യുവതിയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്ലാമിക് ആസാദ് യൂണിവേഴ്സിറ്റിയുടെ ഒരു കോളേജിലാണ് സംഭവം. ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാർ ഈ യുവതിയെ തടഞ്ഞുനിർത്തുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
യുവതി മാനസിക വെല്ലുവിളികൾ നേരിടുന്ന ആളാണെന്നും, ഇവർ പൊലീസ് സ്റ്റേഷനിൽ വച്ചും മാനസിക വിഭ്രാന്തി കാണിച്ചതായും യൂണിവേഴ്സിറ്റി വക്താവ് അമീർ മഹ്ജോബ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. എന്നാൽ യുവതി മാനസിക പ്രശ്നങ്ങൾ ഉള്ളയാൾ അല്ലെന്നും, അവർ ബോധപൂർവ്വം നടത്തിയ പ്രതിഷേധമാണെുമാണ് സമൂഹമാദ്ധ്യമത്തിൽ പലരും അഭിപ്രായപ്പെടുത്.
അടിവസ്ത്രം മാത്രം ധരിച്ച് പൊതുഇടത്ത് പ്രത്യക്ഷപ്പെടുക എത് പലരുടേയും പേടിസ്വപ്നമാണ്. പക്ഷേ ഇത് ഹിജാബ് നിർബന്ധമാക്കിയ ചില മണ്ടൻ അധികാരികളോടുള്ള പ്രതികരണമാണെന്ന് ലെയ് ലാ എന്ന യുവതി പറയുന്നു. സ്ത്രീകളുടെ ശക്തി എന്താണെ് അധികാരികൾക്ക് ഇപ്പോഴും അറിയില്ലെന്നും, ഒരു പക്ഷേ ഇപ്പോൾ പിടികൂടിയെ സ്ത്രീയെ മാനസിക രോഗാശുപത്രിയിലേക്ക് ഇക്കൂട്ടർ അയച്ചേക്കമെന്നുമാണ് മറ്റൊരു യുവതി സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്.
ഹിജാബ് ശരിയായി ധരിച്ചില്ലൊരോപിച്ച് 2022 സെപ്തംബറിലാണ് മഹ്സ അമിനിയെന്ന 22കാരിയെ ഇറാനിലെ സദാചാര പൊലീസ് പിടികൂടിയത്. പിന്നീട് ഇവർ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെടുകയായിരുന്നു. മഹ്സയുടെ കൊലപാതകത്തിന് പിന്നാലെ സ്ത്രീകൾ തെരുവിലിറങ്ങി വലിയ പ്രതിഷേധ സമരങ്ങൾ ആരംഭിച്ചിരുന്നു. ശിരോവസ്ത്രങ്ങൾ വലിച്ചെറിഞ്ഞാണ് പലരും പ്രതിഷേധത്തിൽ പങ്കെടുത്തത്.