തൃശൂർ: സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്ക്. ചേറ്റുവ സ്വദേശി ഗ്രീഷ്മയ്ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം. ബസിന്റെ മുൻ വാതിൽ അടയ്ക്കാതിരുന്നതാണ് അപകട കാരണമെന്ന് നട്ടുകാർ പറഞ്ഞു.
ഗുരുവായൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന എസ്.എൻ. ട്രാൻസ്പോർട്ട് ബസിൽ നിന്നാണ് യുവതി തെറിച്ചുവീണത്. തെക്കേ ബൈപ്പാസിലെത്തിയപ്പോഴാണ് അപകടം. ഗ്രീഷ്മയുടെ മുഖത്തും കൈക്കും പരിക്കേറ്റു.
യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു. ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും കേസെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ബിയ്യം ഹെൽത്ത് സെന്ററിലെ നഴ്സാണ് ഗ്രീഷ്മ. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.