കാസർകോട് : തുണി ഉണക്കാനിടുന്നതിനിടെ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് പെണ്‍കുട്ടി മരിച്ചു. പെര്‍ള ഇഡിയടുക്ക സ്വദേശി ബി.ആര്. ഫാത്തിമ (16) ആണ് മരിച്ചത്.
കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മാതാവ് ഔവ്വാബിക്കും ഷേക്കേറ്റു . ഔവ്വാബിയെ ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാവിലെയായിരുന്നു സംഭവം . ബദിയഡുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.