ലക്നൗ : മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിന് നേരെ ഉയർന്ന ആരോപണങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ക്ഷേത്ര പുരോഹിതൻ ശാലു ഗോസ്വാമി .
ബങ്കെ ബിഹാരി ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് വരുന്ന വെള്ളം എസിയിൽ നിന്നുള്ള വെള്ളമല്ലെന്നും , ഭഗവാന്റെ ശ്രീ കോവിലിൽ എ സി യൂണിറ്റ് സ്ഥാപിച്ചിട്ടില്ലെന്നും ശാലു ഗോസ്വാമി പറഞ്ഞു.
“ ഇത് എസി വാട്ടർ എന്ന് വിളിക്കുന്നവർ വിഡ്ഢികളാണ്. ഇത് സാധാരണ വെള്ളമല്ല. ഭഗവാൻ ബാങ്കെ ബിഹാരിയുടെ വിഗ്രഹവും, ശ്രീകോവിലും വൃത്തിയാക്കുമ്പോൾ പുറത്തേയ്ക്ക് പോകുന്ന വെള്ളമാണിത് . ഭഗവാന്റെ വിഗ്രഹത്തിൽ നിന്ന് വരുന്ന ജലത്തെ പുണ്യജലമായി തന്നെയാണ് കാണുന്നത് . ഈ കിംവദന്തി പ്രചരിപ്പിച്ചവർ മതത്തെ പരിഹസിക്കുകയാണ്. “ അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിലെ ആനയുടെ പ്രതിമയിൽ നിന്നും വരുന്ന ജലം എസിയിലെ വെള്ളമാണെന്നായിരുന്നു പ്രചാരണം .