വിജയപുര : ഏറെ പരിശ്രമിച്ച് ഒടുവിൽ കിട്ടിയ നേട്ടത്തിന്റെ തിളക്കത്തിലാണ് സമൈറ എന്ന 18 കാരി . കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയാണ് സമൈറ ഹുല്ലൂർ .കർണാടകയിലെ വിജയപുര നഗരത്തിൽ നിന്നുള്ള സമൈറ വ്യവസായി അമീൻ ഹുള്ളൂരിന്റെ മകളാണ് .
വിനോദ് യാദവ് ഏവിയേഷൻ അക്കാദമിയിൽ ആറ് മാസത്തെ തീവ്ര പരിശീലന പരിപാടിയോടെയാണ് സമൈറയുടെ സ്വപ്ന യാത്ര ആരംഭിച്ചത്. അക്കാദമി സ്ഥാപകരായ വിനോദ് യാദവിന്റെയും ക്യാപ്റ്റൻ തപേഷ് കുമാറിന്റെയും മാർഗനിർദേശത്തിന് കീഴിൽ, ആദ്യ ശ്രമത്തിൽ തന്നെ സമൈറ എല്ലാ CPL പരീക്ഷകളും വിജയകരമായി പൂർത്തിയാക്കി.
“പരിശീലനം കഠിനമായിരുന്നു, പക്ഷേ നിരന്തരമായ പിന്തുണയോടെ അത് എളുപ്പമായി. എന്റെ നേട്ടത്തിന്റെ എല്ലാ ക്രെഡിറ്റും ക്യാപ്റ്റൻ തപേഷ് കുമാറിന്റെയും വിനോദ് യാദവിന്റെയും മാർഗനിർദേശത്തിനും പിന്തുണക്കുമാണ്,” സമൈറ പറഞ്ഞു.ഒരു ചെറിയ വിമാനം പറത്തുന്നത് ഉൾപ്പെടെ ആറ് സെഷനുകൾ താൻ പൂർത്തിയാക്കിയതായി സമൈറ പറഞ്ഞു.
200 മണിക്കൂർ ഫ്ലൈയിംഗ് എക്സിപീരിയൻസും സ്വന്തമാക്കി. നിലവിൽ മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള കാർവർ ഏവിയേഷൻ അക്കാദമിയിലേക്ക് ഏഴ് മാസത്തെ ഫ്ലൈറ്റ് പരിശീലനത്തിനായി പോകുകയാണ് സമൈറ.