കൽപ്പറ്റ: കഞ്ചാവ് ചെടി നട്ടുവളർത്തിയ 20-കാരൻ എക്സൈസിന്റെ വലയിൽ. വയനാട് കാപ്പുംകുന്ന കെല്ലൂർ വിഎസ് ജസ്റ്റിൻ ആണ് പിടിയിലായത്. 17 കഞ്ചാവ് ചെടികൾ പ്ലാസ്റ്റിക് കവറിലും മറ്റും നട്ട് സംരക്ഷിച്ചിരുന്നതായി കണ്ടെത്തി. ഇവ എക്സൈസ് ഉദ്യോഗസ്ഥർ നശിപ്പിച്ചു.
മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്ക് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ല ജയിലിൽ റിമാൻഡ് ചെയ്തു.