ദുബായിൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റഡാറുകൾ സ്ഥാപിച്ചു. ആറ് പ്രധാന ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ പവര്‍ റഡാറുകള്‍ക്ക് സാധിക്കും. റോഡ് സുരക്ഷ മെച്ചപ്പെടുത്താനും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് ദുബായിൽ നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റഡാറുകൾ സ്ഥാപിച്ചത്. ദുബായ് പൊലീസുമായി സഹകരിച്ച് കെ.ടി.സി ഇന്റര്‍നാഷനല്‍ കമ്പനിയാണ് സംവിധാനം അവതരിപ്പിച്ചത്.
ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, പെട്ടെന്നുള്ള പാത മാറല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ലൈൻ അച്ചടക്കം പാലിക്കാതിരിക്കല്‍, നിയമവിരുദ്ധമായ ടിന്റിങ്, കാല്‍നടക്കാരുടെ സുരക്ഷ എന്നിവയെല്ലാം നൂതന റഡാറിന് തിരിച്ചറിയാനാവും.ഇതോടൊപ്പം തത്സമയം നിയമലംഘനം കണ്ടെത്താനും രേഖപ്പെടുത്താനും അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ കണ്ടെത്താനും കഴിയും.
പോര്‍ട്ടബ്ള്‍ രീതിയിലാണ് റഡാര്‍ സജ്ജീകരിച്ചിരിക്കുന്നതിനാൽ ആവശ്യാനുസരണം മാറ്റിസ്ഥാപിക്കാം.നാല് മാസത്തെ പരീക്ഷണത്തിനുശേഷമാണ് ദുബായിലെ ആറ് പ്രധാന മേഖലകളില്‍ റഡാര്‍ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.