സംസ്ഥാനത്ത് റെക്കോർഡിട്ട് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്. പവന് 57,040 രൂപയായി. 120 രൂപയാണ് മൂന്ന് ദിവസത്തിന് ശേഷം വർദ്ധിച്ചത്. ഗ്രാമിന് 15 രൂപ വർദ്ധിച്ച് 7,130 രൂപയുമായി.
ഗ്രാമിന് 10 രൂപ ഉയർന്ന് 5,885 രൂപയാണ് 18 കാരറ്റിന്റെ വില. വെള്ളിവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 98 രൂപയാണ് വില. സ്വർണവില ഇനിയും വർദ്ധിച്ചേക്കുമെന്നാണ് സാമ്പത്തിക വിദ്ഗധർ വിലയിരുത്തുന്നത്.
ഈ വർഷത്തിൽ 29 ശതമാനമാണ് സ്വർണവിലയിൽ വർദ്ധനവുണ്ടായത്. വർഷാവസാനത്തോടെ സ്വർണവില ഗ്രാമിന് 8,000 രൂപ വരെ എത്തിയേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. സിറിയയിലെ ആഭ്യന്തര കലാപം, റഷ്യ-യുക്രെയ്ൻ സംഘർഷം തുടങ്ങിയ രാഷ്ട്രീയ പ്രതിസന്ധികൾ മുൻനിർത്തിയാണ് സ്വർണവിലയിൽ വർദ്ധനവുണ്ടായത്.