കോട്ടയം ; കോട്ടയം ആർപ്പൂക്കരയില്‍ ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് 20 കാരി മരിച്ചു . ബുള്ളറ്റോടിച്ചിരുന്ന വില്ലുന്നി സ്വദേശി നിത്യയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയായിരുന്നു അപകടം . ജിമ്മിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന നിത്യ ഓടിച്ചിരുന്ന ബുള്ളറ്റ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ ക്രാഷ് ബാരിയറിൽ നിത്യയുടെ തല ശക്തമായി ഇടിച്ചു .
റോഡിലേയ്ക്ക് തെറിച്ചു വീണ നിത്യയെ നാട്ടുകാരാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത് . അൽപ്പസമയത്തിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.മാന്നാനം കെ.ഇ കോളേജിലെ ബികോം അവസാന വർഷ വിദ്യാർത്ഥിനിയാണ്.