കൊല്ലം: പോക്സോ കേസിൽ പ്രാദേശിക കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കൊല്ലം ക്ലാപ്പന സ്വദേശി ആർ. രാജ്കുമാർ (28) ആണ് അറസ്റ്റിലായത്. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റായിരുന്നു രാജ്കുമാർ. പ്രായപൂർത്തിയാകാത്ത കുട്ടിയെ ബീച്ചിനടുത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അന്വേഷണം. ഒളിവിലായിരുന്ന പ്രതിയെ ഓച്ചിറ പൊലീസാണ് പിടികൂടി അറസ്റ്റ് ചെയ്തത്.