കൊച്ചി: സിപിഎം നേതാവ് ബിജെപിയിൽ. സിപിഎം കളമശേരി ലോക്കൽ കമ്മിറ്റിയംഗമായ ജോർജ് മാളിയേക്കലാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് ദേശീയതയുടെ ഭാഗമായത്.
ബിജെപി എറണാകുളം ജില്ലാ ഓഫീസിൽ പാർട്ടി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.എസ്. ഷൈജു ഷാൾ അണിയിച്ച് സ്വീകരിച്ച് അംഗത്വം നൽകി. കളമശേരി ലോക്കൽ കമ്മിറ്റിയംഗത്തിന് പുറമേ ആലുവ ടെക്സ്റ്റെൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജന. സെക്രട്ടറി കൂടിയാണ് ജോർജ് മാളിയേക്കൽ.
എറണാകുളം ജില്ലയിലെ പഴയകാല സിപിഎം നേതാക്കളിലൊരാളാണ് ജോർജ് മാളിയേക്കൽ.