പത്തനംതിട്ട : ശബരിമലയില്‍ ദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എം.എല്‍.എ. പമ്പയില്‍നിന്ന് കെട്ട് നിറച്ചാണ് ചാണ്ടി ഉമ്മന്‍ മലചവിട്ടിയത്. അയ്യന്റെ സന്നിധിയിലെത്തിയശേഷം മാളികപ്പുറത്തും ദര്‍ശനം നടത്തി.
ഇത് രണ്ടാം തവണയാണ് ചാണ്ടി ഉമ്മൻ ശബരിമലയിൽ ദർശനം നടത്തുന്നത്. ആരേയും അറിയിക്കാതെ ദർശനത്തിന് എത്തണം എന്നായിരുന്നു ആഗ്രഹമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. കഴിഞ്ഞ തവണത്തെക്കാൾ എളുപ്പത്തിൽ മല കയറി എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ‘ ഞാൻ അറിഞ്ഞോ അറിയാതെയോ ഒരു തെറ്റും ചെയ്തിട്ടില്ല. കൂടുതൽ ഒന്നും പറയുന്നില്ല. സങ്കടമോചകനല്ലേ…അയ്യപ്പ സ്വാമി . എല്ലാം അയ്യപ്പ സ്വാമിയുടെ സന്നിധിയിലാ’ -ചാണ്ടി ഉമ്മൻ പറഞ്ഞു.
2022ലാണ് ആദ്യം മല കയറിയത്. ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ മാലയിട്ടു വ്രതം തുടങ്ങി