ന്യൂഡൽഹി: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ. ന്യൂഡൽഹിയിലെത്തിയ ദിസനായകയെ കേന്ദ്രമന്ത്രി എൽ മുരുകൻ സ്വാഗതം ചെയ്തു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. സെപ്തംബറിൽ അധികാരമേറ്റതിന് ശേഷം ഇന്ത്യയിലേക്കുള്ള ശ്രീലങ്കൻ പ്രസിഡന്റിന്റെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്.
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയുടെ ഇന്ത്യാ സന്ദർശനം ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു. ” ശ്രീലങ്കൻ പ്രസിഡന്റിന് ഇന്ത്യയിലേക്ക് സ്വാഗതം. പ്രസിഡന്റ് അനുര കുമാര ദിസനായകയ്ക്ക് കേന്ദ്രമന്ത്രി എൽ മുരുകൻ ഊഷ്മള സ്വീകരണം നൽകി. പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും ജനകേന്ദ്രീകൃത പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും ഇത് അവസരം നൽകുന്നു.”- രൺധീർ ജയ്സ്വാൾ കുറിച്ചു.
Warm and special welcome!
President @anuradisanayake of Sri Lanka was warmly received by MoS @Murugan_MoS as he arrived in New Delhi. This is President Disanayaka’s first bilateral visit to 🇮🇳 since he assumed Presidency.
An opportunity to further deepen 🇮🇳-🇱🇰 ties and add… pic.twitter.com/RI3zMBF2aG
— Randhir Jaiswal (@MEAIndia) December 15, 2024
ശ്രീലങ്കൻ പ്രസിഡന്റ് രാഷ്ട്രപതി ദ്രൗപദി മുർമുവുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ ബിസിനിസ് പരിപാടികളിലും അദ്ദേഹം പങ്കെടുക്കുമെന്നും ബുദ്ധക്ഷേത്രമായ ബോധ് ഗയയിൽ സന്ദർശനം നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.