ധാക്ക: അടുത്ത വർഷം അവസാനമോ 2026 ന്റെ ആദ്യ പകുതിയിലോ ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിക്കാമെന്ന് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാൻ യൂനുസിനുമേൽ സമ്മർദ്ദം ശക്തമാകുന്നതിനിടെ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് പ്രഖ്യാപനം. പരിഷ്കാരങ്ങളുടെ പേര് പറഞ്ഞാണ് യൂനുസ് തെരഞ്ഞെടുപ്പ് നീട്ടിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 7 നാണ് ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് തുടർച്ചയായ നാലാം വിജയം നേടി. പിന്നാലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മറവിൽ മതമൗലികവാദികൾ അഴിഞ്ഞാടി. ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്കും ഇവർ എത്തിയതോടെ ഹസീന ഇന്ത്യയിൽ അഭയം പാപിച്ചു. ഇതിന് പിന്നാലെയാണ് കാവൽ നേതാവായി നൊബേൽ സമ്മാന ജേതാവ് യൂനുസ് എത്തുന്നത്.
പിന്നാലെ ന്യൂനപക്ഷ വേട്ടയുടെ ഭീകരതയാണ് ലോകം കണ്ടത്. കാവൽ സർക്കാരിന്റെ പിന്തുണയോടെ മതമൗലികവാദികൾ ക്ഷേത്രങ്ങൾ തച്ചുടച്ചു. രാജ്യദ്രോഹ കുറ്റം ചുമത്തി ഹിന്ദു സന്യാസിമാരെ തുറങ്കലടച്ചു. മുഹമ്മദ് യൂനുസാണ് ഹിന്ദു വംശഹത്യ’ യുടെ മാസ്റ്റർ മൈൻഡെന്ന് ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു. തന്റെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെപ്പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹനയേയും വധിക്കാൻ പദ്ധതി ഇട്ടിരുന്നതായും മുഹമ്മദ് യൂനുസ് അധികാര മോഹിയാണെന്നും ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു.