പത്തനംതിട്ട: ചാലക്കയത്ത് കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്. ശബരിമല തീർത്ഥാടകരായ അഞ്ച് പേർക്കും, രണ്ട് ബസുകളിലേയും ഡ്രൈവർമാർക്കുമാണ് പരിക്കേറ്റത്. രാത്രി രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഏഴ് പേർക്കും പമ്പ ഗവ.ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പമ്പയിൽ നിന്നും എരുമേലിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറും നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് വരികയായിരുന്ന ചെയിൻ സർവീസ് ബസുമാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളിലും നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തിന് പിന്നാലെ പമ്പ-നിലയ്ക്കൽ പാതയിലെ ഗതാഗതം പൂർണമായും തടസപ്പെട്ടു.