കോതമംഗലം: ഇതരസംസ്ഥാന തൊഴിലാളിയുടെ മകളുടെ കൊലപാതകത്തില്‍ ദുര്‍മന്ത്രവാദ ബന്ധം സംശയിച്ച് പൊലീസ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള അജാസ് ഖാന്റെ മകള്‍ മുസ്ക്കാന്റെ കൊലപാതകത്തിലാണ് പൊലീസിന്റെ സംശയം. അജാസ് ഖാന്റെ ആദ്യ ഭാര്യയിലെ മകളാണ് മുസ്ക്കാൻ.
സംഭവത്തില്‍ കൂടുതല്‍ ആളുകളുടെ ബന്ധവും സംശയിക്കുന്നുണ്ട്. കുട്ടിയുടെ രണ്ടാനമ്മ അനീഷ(23) പിതാവ് അജാസ് ഖാന് (33) എന്നിവര്‍ക്ക് പുറമേ കൂടുതല്‍ പേര് പൊലീസ് കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്.
വ്യാഴാഴ്ച രാവിലെ 6.30-നാണ് അജാസ് ഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ മുസ്ക്കാനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അജാസും അനീഷയും ഒരു മുറിയിലും അനീഷയുടെ രണ്ടര വയസ്സുള്ള കുഞ്ഞും മുസ്ക്കാനും മറ്റൊരു മുറിയിലുമാണ് രാത്രി കിടന്നതെന്നാണ് അജാസ് സമീപവാസികളോട് പറഞ്ഞത്.
കാലത്ത് കുഞ്ഞ് വിളിച്ചിട്ട് അനങ്ങുന്നില്ലെന്നു പറഞ്ഞ് അജാസ് കുട്ടിയെ തോളിലിട്ട് തൊട്ടടുത്ത വീട്ടുകാരെ കാണിക്കുകയായിരുന്നു. സംശയം തോന്നിയ അയല്‍ക്കാര്‍ വിവരം വാര്‍ഡ് മെംബറെ അറിയിച്ചു. മെംബര്‍ പൊലീസില്‍ വിവരം അറിയിച്ചു.
അജാസിന്റെയും ഭാര്യയുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇന്‍ക്വസ്റ്റ് വേളയില്‍ കുട്ടിയുടെ മുഖത്ത് ക്ഷതവും കണ്ടു.ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. രാത്രി ഉറക്കത്തിനിടെ കുഞ്ഞിനെ രണ്ടാനമ്മ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. രാത്രി വൈകിയും ഇരുവരെയും ചോദ്യം ചെയ്തു. തുടര്‍ന്നാണ് അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.