ന്യൂഡൽഹി: ബംഗ്ലാദേശിനെതിരെ നിലപാട് കടുപ്പിച്ച് ഭാരതം. ഭാരതത്തിന്റെ ചില ഭാഗങ്ങൾ ബംഗ്ലാദേശിനൊപ്പം കൂട്ടിച്ചേർക്കണമെന്ന ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ ഉപദേഷ്ടാവ് മഹ്ഫൂസ് ആലം സാമൂഹ്യമാദ്ധ്യമങ്ങളിൽ കുറിച്ചതിന് പിന്നാലെ ഭാരതം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മനസ്സിരുത്തി ചിന്തിച്ചേ വാക്കുകൾ ഉപയോഗിക്കാവു എന്ന് വിദേശകാര്യ മന്ത്രാലയം ബംഗ്ലാദേശിന് മുന്നറിയിപ്പ് നൽകി. വിവാദമായതിന് പിന്നാലെ മഹ്ഫൂസ് ആലം ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തു ചെയ്തു. ബംഗ്ലാദേശിന്റെ സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പാക്കണമെങ്കിൽ ഭാരതത്തിന്റെ ചിലഭാഗങ്ങൾ കൂടി കൂട്ടിച്ചേർക്കണമെന്ന ആവശ്യമാണ് ആലം ഫേസ്ബുക്കിലൂടെ ഉന്നയിച്ചത്.
ജൂലൈ മാസത്തിൽ ബംഗ്ലാദേശിൽ പൊട്ടിപുറപ്പെട്ട വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ സൂത്രധാരനാണ് ആലം. യൂനുസിന്റെ സന്തത സഹചാരി കൂടിയാണ് ഇയാൾ. കഴിഞ്ഞ ദിവസം അമേരിക്കയടക്കമുള്ള രാജ്യങ്ങൾ യുനുസ് സന്ദർസിച്ചപ്പോഴും ആലം അനുഗമിച്ചിരുന്നു. അതിനാൽ തന്നെ യൂനുസിന്റെ ഫേസ്ബുക്ക് പോസ്റ്റ് നിസാരമായി കാണാൻ ഭാരതം തയ്യാറല്ല.
അതേസമയം, ബംഗ്ലാദേശിന്റെ ആഭ്യന്തര അന്തരീക്ഷം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഹിന്ദുവേട്ട ഇപ്പോഴും നിർദ്ധാക്ഷണ്യം തുടരുകയാണ്. ആഗോള അഭ്യർത്ഥനകൾക്ക് പിന്നാലെയും കുറ്റക്കാർക്കെതിരെ കാര്യമായ നടപടി സ്വീകരിക്കാൻ യുനുസ് സർക്കാർ തയ്യാറല്ല. കഴിഞ്ഞ ദിവസം തരൂൺ ചന്ദ്രദാസ് എന്ന ഒരു ഹിന്ദു പുരോഹിതൻ കൂടി കൊല്ലപ്പെടുകയും ചെയ്തു. നാറ്റൂരിലെ കാശിപൂർ എന്ന സ്ഥലത്ത് ശ്മശാനത്തിൽ നിന്ന് കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം ലഭിച്ചത്. പ്രദേശത്തെ മൂന്നോളം ക്ഷേത്രങ്ങളും കൊള്ളയടിക്കപ്പെട്ടിരുന്നു.
കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് കൂപ്പികുത്തിയിരിക്കുകയാണ് ബംഗ്ലാദേശ്. 96 ശതമാനവും ഭാരതത്തെ ആശ്രയിച്ചാണ് ഇവരുടെ മുന്നോട്ട് പോക്ക് . 2022-23 സാമ്പത്തിക വർഷം 19 മില്യൺ ഡോളറിന്റെ വ്യാപാരമാണ് ഭാരതവുമായി നടത്തിയത്. എന്നാൽ കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഇത് രണ്ട് മില്യാൺ ഡോളറായി താഴ്ന്നു. ബംഗ്ലാദേശിലേക്കുള്ള കയറ്റുമതി ഭാരതം വെട്ടിച്ചുരുക്കിയതോടെ ആവശ്യവസ്തുക്കൾക്കടക്കം ക്ഷാമം നേരിടുകയാണ്. പിന്നാലെ 50,000 ടൺ അരി നൽകണമെന്ന് അഭ്യർത്ഥനയുമായി ബംഗ്ലാദേശ് എത്തിയിരുന്നു.