ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് സംഭവം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. പശുവിനെ അന്വേഷിച്ച് പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടെങ്കിലും അമറിനെ കാട്ടാന പിടികൂടുകയായിരുന്നു.
കോതമംഗലം ഡിവിഷനിൽ മുള്ളരിങ്ങാട് റേഞ്ചിൽ ചുള്ളിക്കണ്ടം സെക്ഷൻ പരിധിയിൽപ്പെട്ട അമയൽതൊട്ടി ഭാഗത്ത് വച്ചാണ് സംഭവമുണ്ടായത്. മരിച്ച യുവാവിന്റെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം ദുരന്ത നിവാരണ വകുപ്പുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.