ന്യൂഡൽഹി: പിഎഫ്ഐ ഭീകരൻ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. നിരോധിത സംഘടനയായ പിഎഫ്ഐക്ക് വേണ്ടി ഹവാല ഇടപാട് നടത്തിയ ബിഹാർ സ്വദേശി മുഹമ്മദ് ആലാത്തിനെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ദുബായിൽ നിന്നാണ് ഇയാൾ എത്തിയത്.
പിഎഫ്ഐയുടെ ഹവാല ഇടപാട് എൻഐഎക്ക് പുറമേ ഇഡിയും വിശദമായി അന്വേഷിക്കുന്നുണ്ട്. വിദേശത്ത് നിന്ന് 13,000 അക്കൗണ്ടുകൾ വഴിയാണ് പിഎഫ്ഐ പണം സമാഹരിച്ചത്. മുഹമ്മദ് ആലത്തിന്റെ അക്കൗണ്ടിലാണ് പ്രധാനമായും ഈ പണം എത്തിയത്. 3,000 അക്കൗണ്ടുകളിൽ പതിനായിരവും മലയാളികളുടേതാണ്. അറസ്റ്റ് ഭയന്ന് ഗൾഫിൽ തന്നെ കഴിയുന്ന ഇവർ കുടുംബങ്ങളെ അങ്ങോട്ട് എത്തിച്ചുവെന്നും എൻഐഎ കണ്ടെത്തിയിരുന്നു.
പിഎഫ്ഐയുടെ ആയുധ പരിശീലനം ലഭിച്ച ആലമിനെതിരെ പ്രത്യേക എൻഐഎ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. കേസിൽ അറസ്റ്റിലായ 18-ാം പ്രതിയാണ് ആലം.