കോത്തല: എസ്.എന്‍ പുരം പതാലില്‍(ആലപ്പാട്ട്) ലക്ഷ്മിക്കുട്ടിയമ്മ(95) അന്തരിച്ചു. അടിയന്തരാവസ്ഥക്കെതിരെ കോട്ടയം നഗരത്തിൽ വനിതകളുടെ മാർച്ച് നടത്തി ജയിലിലേക്ക് പോയ പോരാട്ട വീര്യത്തിന്റെ ഉടമയായിരുന്നു പതാലിൽ ലക്ഷ്മിക്കുട്ടിയമ്മ. ജനസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു.
പരേതനായ രാമകൃഷ്ണപിള്ളയാണ് ഭര്‍ത്താവ്. മക്കള്‍: പി. ആര് മുരളീധരന്(കർഷകമോർച്ച മുൻ സംസ്ഥാന അധ്യക്ഷൻ, റബര്‍ബോര്‍ഡ്, കോക്കനട്ട് ബോര്‍ഡ് മുന്‍ മെമ്പര്‍), പി.ആര് സുഭദ്രാമ്മ, പി.ആര് സാവിത്രിയമ്മ, ഡോ. പി.ആര് അംബികാമ്മ, പി.ആര് ഇന്ദുകുമാരി. മരുമക്കള്‍: ലക്ഷ്മീദേവി, ഹരിനാഥപിള്ള, വിജയന്, പരേതനായ കെ.സി സോമനാഥ്, എൻ ആർ ശശിധരന് പിള്ള. ജന്മഭൂമി ദില്ലി ബ്യൂറോ ചീഫ് സന്ദീപ് സോമനാഥ് ചെറുമകനാണ്.
സംസ്കാരം : ഇന്ന് രാത്രി 8 മണിക്ക് പതാലിലെ വീട്ടുവളപ്പിൽ