പത്തനാപുരം: കൊല്ലം പത്തനാപുരത്ത് കുഞ്ഞ് ജനിച്ചതിന് ആഘോഷത്തിനായി ലഹരി പാർട്ടി നടത്തിയ നാലുപേർ എക്സൈസിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശികളാണ് പിടിയിലായത്
തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമ്മൂല സ്വദേശി ടെർബിൻ എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്ന് 460 മില്ലിഗ്രാം എംഡിഎംഎ , 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവ കണ്ടെടുത്തു.
മൂന്നാം പ്രതി കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയാണ് നടത്തിയത് എന്ന് എക്സൈസ് പറയുന്നു.















