ആ നടൻ ഷൈൻ!! പരാതി നൽകി നടി വിൻസി അലോഷ്യസ്; സിനിമയേതെന്നും വെളിപ്പെടുത്തി

വിൻസി അലോഷ്യസിന്റെ വെളിപ്പെടുത്തലിൽ പരാമർശിച്ച സഹതാരം ഷൈൻ ടോം ചാക്കോയെന്ന് വിവരം. നടനെതിരെ വിൻസി പരാതി നൽകി. ഫിലിം ചേംബറിനും സിനിമയുടെ ഐസിസിക്കുമാണ് (ഇന്റേണൽ കംപ്ലെയ്ൻന്റ് അതോറിറ്റി) പരാതി നൽകിയത്. ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്തിയ ഒരു നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്ന് വിൻസി ആരോപിച്ചിരുന്നു. ‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിലായിരുന്നു ഷൈനിന്റെ മോശം പെരുമാറ്റം. സംഭവത്തിൽ വിൻസിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് എക്സൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസെടുക്കാനാണ് പൊലീസിന്റെയും നീക്കം. നടനെതിരെ നടപടിയെടുക്കുമെന്ന് താരസംഘടനയായ അമ്മയും … Continue reading ആ നടൻ ഷൈൻ!! പരാതി നൽകി നടി വിൻസി അലോഷ്യസ്; സിനിമയേതെന്നും വെളിപ്പെടുത്തി