പാലക്കാട്: പച്ചക്കറി വ്യാപാരിയെ റോഡരികിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴമ്പാലക്കോട് തോട്ടിൻപള്ള തെക്കേപീടികയിൽ അലിയാണ് മരിച്ചത് . ആലത്തൂർ തിരുവില്വാമല റോഡിൽ തോട്ടിൻ പള്ള പാലത്തിന് സമീപമുള്ള സംരക്ഷണ തൂണിലാണ് അലിയെ കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രഭാതസവാരിക്ക് വന്ന നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തിരുവില്വാമലയിൽ പച്ചക്കറി വ്യാപാരം നടത്തുകയാണ് അലി.















