പടിഞ്ഞാറന്‍ ഏഷ്യയിലെ സുരക്ഷാ പ്രതിസന്ധി: കുവൈത്ത് അമീറുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തി; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്ന് ട്രംപ്
Tuesday, June 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പടിഞ്ഞാറന്‍ ഏഷ്യയിലെ സുരക്ഷാ പ്രതിസന്ധി: കുവൈത്ത് അമീറുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തി; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്ന് ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 10:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഏഷ്യയില്‍ വര്‍ദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍ സബാഹുമായി ഫോണില്‍ ചര്‍ച്ച നടത്തി. സംഭാഷണത്തില്‍ മേഖലയിലെ സമാധാന അന്തരീക്ഷത്തെക്കുറിച്ചും ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 3-ന് കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ കനത്ത നയതന്ത്ര-സുരക്ഷാ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണ്ണായക ഇടപെടല്‍.

യു.എസും ഇറാനും തമ്മിലുള്ള മിസൈല്‍ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെയായിരുന്നു കുവൈത്ത് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായത്. ഇത് വിമാനത്താവളത്തിന് കനത്ത നാശനഷ്ടമുണ്ടാക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കുകയും ചെയ്തിരുന്നു. സമാധാനത്തിനായുള്ള ആഹ്വാനവുമായി ഇന്ത്യകുവൈത്തിന്റെ പരമാധികാരത്തിന്മേലും പ്രാദേശിക സമഗ്രതയ്‌ക്ക് മേലുമുണ്ടായ കടന്നുകയറ്റത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് അമീറിനെ അറിയിച്ചു. ആക്രമണങ്ങളില്‍ ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തി. മേഖലയില്‍ യുദ്ധസമാന സാഹചര്യം ഒഴിവാക്കണമെന്നും ചര്‍ച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും എത്രയും വേഗം സമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

കുവൈത്തിലുള്ള ലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ വ്യക്തിപരമായ ശ്രദ്ധ ചെലുത്തുന്നതിന് കുവൈത്ത് അമീറിനോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു. അതേസമയം, ഡൊണാള്‍ഡ് ട്രംപ് ഇറാനുമായുള്ള അന്തിമ ഉടമ്പടിയില്‍ ഒപ്പുവെക്കുന്നതുവരെ ഹോര്‍മുസ് കടലിടുക്കിലെ യു.എസ് നാവികസേനയുടെ ഉപരോധം ശക്തമായി തുടരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ന്യൂയോര്‍ക്കില്‍ എന്‍ബിഎ ഫൈനല്‍സ് മത്സരം കണ്ട് മടങ്ങവെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനുമായി നിലവില്‍ നടക്കുന്ന അണിയറ ചര്‍ച്ചകള്‍ മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും വരും ദിവസങ്ങളില്‍ ഇതില്‍ വ്യക്തത വരുമെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

ഇറാന് ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുകാലത്തും അനുവാദം നല്‍കാത്ത വിധത്തിലുള്ള ശക്തമായ കരാറാണ് രൂപപ്പെടുന്നത്. കരാര്‍ ഒപ്പിട്ട് രണ്ട് അല്ലെങ്കില്‍ മൂന്ന് ദിവസത്തിനകം ഹോര്‍മുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതുവരെ ഇറാന് മേല്‍ പരമാവധി സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തുക എന്നതാണ് യു.എസ് തന്ത്രം. ‘ഒരു തുള്ളി എണ്ണയോ വരുമാനമോ മറ്റ് ആനുകൂല്യങ്ങളോ’ ഈ തന്ത്രപ്രധാനമായ സമുദ്രപാത വഴി കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വലിയൊരു നയതന്ത്ര വഴിത്തിരിവ് ഉണ്ടായേക്കുമെന്ന ശുഭപ്രതീക്ഷയും യു.എസ് പ്രസിഡന്റ് പങ്കുവെച്ചു.

Tags: Narendra ModiAmir of the State of KuwaitSheikh Meshal Al-Ahmad Al-Jaber Al Sabah
ShareTweetSendShare

More News from this section

ആണവനയത്തില്‍ സുപ്രധാന മാറ്റവുമായി ഇന്ത്യ; ചരിത്രത്തിലാദ്യമായി 12 ആണവായുധങ്ങള്‍ സജ്ജമാക്കി; ആഗോള പ്രതിരോധ റിപ്പോര്‍ട്ടുമായി സിപ്രി

യൂറോപ്യന്‍ പര്യടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 13-ന് തിരിക്കും; സൊവാക്യയിലേക്ക് ചരിത്ര സന്ദര്‍ശനം, ജി7 ഉച്ചകോടിയില്‍ ട്രംപുമായി കൂടിക്കാഴ്ച

ജയ്പൂരില്‍ അനധികൃത പടക്ക സംഭരണശാലയില്‍ സ്‌ഫോടനവും വന്‍ തീപിടിത്തവും; 7 പേര്‍ മരിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസ്: ഇടനിലക്കാരി മനീഷ വാഗ്മറെയുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി

വിവരങ്ങള്‍ മറച്ചുവെച്ചു: കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികളെ പൂട്ടാന്‍ അതിവേഗ നടപടിയുമായി കേന്ദ്രം; സിബിഐ അന്വേഷണം അന്തിമഘട്ടത്തിലേക്ക്

Latest News

പടിഞ്ഞാറന്‍ ഏഷ്യയിലെ സുരക്ഷാ പ്രതിസന്ധി: കുവൈത്ത് അമീറുമായി പ്രധാനമന്ത്രി മോദി ചര്‍ച്ച നടത്തി; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം തുടരുമെന്ന് ട്രംപ്

വ്യാജ ഒപ്പിടല്‍ കേസ്: മമത ബാനര്‍ജിയുടെ വസതിയില്‍ തിരച്ചിലിനെത്തി സിഐഡി; തടഞ്ഞ് തൃണമൂല്‍ നേതാക്കള്‍

ഇറാനെ വട്ടമിട്ട് വിവാദങ്ങള്‍: വിസ നിഷേധത്തിന് പിന്നാലെ ആരാധകരുടെ ടിക്കറ്റുകളും ഫിഫ റദ്ദാക്കിയതായി ആരോപണം

പാക് അധീന കശ്മീരില്‍ ആഭ്യന്തരയുദ്ധ സമാന സാഹചര്യം: നിരോധിത സഖ്യവും സൈന്യവും തമ്മില്‍ തെരുവ് യുദ്ധം; 30 ലേറെ മരണം

വനിതാ ടി20 റാങ്കിങ്: അമില കെര്‍ വീണ്ടും ഒന്നാമത്; ബാറ്റിങ്ങില്‍ ആദ്യ പത്തിലേക്ക് തിരിച്ചെത്തി ഹര്‍മന്‍പ്രീത് കൗര്‍

തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍; ഫാല്‍ത്തയിലെ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു

ചരിത്ര നേട്ടത്തിനരികെ സോജില ടണല്‍; നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; 2028-ഓടെ ഗതാഗതത്തിനായി പൂര്‍ണ്ണമായി തുറന്ന്‌കൊടുക്കും

വിദേശ പ്രഭാഷകയ്‌ക്ക് 20,000 രൂപക്ക് പകരം ഇരുപതിനായിരം ഡോളർ നൽകിയ സംഭവം; നഷ്ടപ്പെട്ട പണം അധ്യാപകനിൽ നിന്ന് ഈടാക്കാൻ വിസിയുടെ നിർദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies