കണ്ണൂർ : പയ്യന്നൂരിൽ പൊലിസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബേറ്. പയ്യന്നൂർ സി ഐ . പി.കെ. മണിയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. നവകേരള മാർച്ച് കഴിഞ്ഞ് മടങ്ങുകയായിരുന്ന സിപിഎം പ്രവർത്തകരാണ് ബോംബേറ് നടത്തിയതെന്നാണ് നിഗമനം.
എസ് ഐ വിപിന്റെ ക്വാർട്ടേഴ്സിനു നേരേയും ബോംബെറിഞ്ഞ ആക്രമികൾ ചുവരിൽ ഭീഷണി സന്ദേശങ്ങളും പതിച്ചു.ഡി വൈ എഫ് ഐ പ്രവർത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതിനാണ് ആക്രമണെമെന്ന് റിപ്പോർട്ടുണ്ട് . ബോംബേറിൽ വീടിന്റെ ഭിത്തികൾക്കും വാതിലിനും കേടുപാടുണ്ട് .