ക്വാലാലംപൂര്‍: മലേഷ്യയില്‍ ചാവേറാക്രമണത്തിനു പദ്ധതിയിട്ട ഐ എസ് ബന്ധമുള്ള യുവാവ് പൊലീസ് പിടിയിലായി. ഇയാളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധപ്പെട്ട രേഖകളും ആയുധങ്ങളും കണ്ടെടുത്തതായി മലേഷ്യന്‍ പൊലീസ് അറിയിച്ചു. ഇരുപത്തെട്ട് വയസ്സുള്ള ഇയാള്‍ ക്വാലാലംപൂര്‍ സ്വദേശിയാണ്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
സിറിയയിലുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരില്‍ നിന്നാണ് യുവാവിന് ആക്രമണത്തിനുള്ള നിര്‍ദ്ദേശം ലഭിച്ചത്. കൂടാതെ ഐഎസ് അനുകൂലികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് താക്കീത് നല്‍കികൊണ്ട് രാജ്യത്തെ വിവിധയിടങ്ങളില്‍ ഐഎസ് പതാക തൂക്കിയതും ഇയാളാണെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി മലേഷ്യന്‍ പൊലീസ് പറഞ്ഞു.
അതേസമയം, മലേഷ്യയില്‍ എവിടെയാണ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടതെന്നതിനെ കുറിച്ച് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.