ശ്രീനഗര്‍: ജമ്മു-കാശ്മീരില്‍ സുരക്ഷാ സേനയിലെ കോണ്‍സ്റ്റബിളിനെ നാല് എ.കെ 47 തോക്കുകളുമായി കാണാതായി. കഴിഞ്ഞ മാസം കാശ്മീരിലുണ്ടായ ഭീകരാക്രമണത്തെ നേരിട്ട സുരക്ഷാ സേനയിലെ കോണ്‍സ്റ്റബിള്‍ മശ്ഹൂഖ് അഹമ്മദിനെയാണ് കാണാതായത്. രണ്ടു ദിവസമായി ബിജ്ബെഹാറയിലെ ഓഫിസില്‍ ഇയാള്‍ ജോലിയ്ക്ക് ഹാജരായിട്ടില്ല. അന്വേഷണത്തില്‍ നാല് എ.കെ 47 തോക്കുകളും കാണാതായതായി കണ്ടെത്തി. മശ്ഹൂഖ് അഹമ്മദിന്റെ തിരോധാനം സംശയമുയര്‍ത്തുന്നതാണെന്നും ഇയാള്‍ തോക്കുകളുമായി കടന്നു കളഞ്ഞതാകാമെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു.