NewsIndia

പാക് അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ ലേസര്‍ വാളുകള്‍ സ്ഥാപിക്കുന്നു

 

ന്യൂഡല്‍ഹി: ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിന്‍റെ ഭാഗമായി പഞ്ചാബിലെ പാക് അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ ലേസര്‍ വാളുകള്‍ സ്ഥാപിക്കും.  പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി. ബിഎസ്എഫിനാണ്‌ ലേസര്‍ വാളുകള്‍ സ്ഥാപിക്കുന്നതിനുള്ള ചുമതല.

അതിര്‍ത്തിയിലൂടെ ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചാല്‍ ലേസര്‍ വാളുകള്‍ അത് സെന്‍സര്‍ ചെയ്യുകയും സൈറണ്‍ മുഴക്കുകയും ചെയ്യുമെന്നതാണ് പ്രത്യേകത.  പത്താന്‍കോട്ട് ആക്രമണം നടത്താന്‍ ഭീകരര്‍ എത്തിയത് ഉജ്ജ് നദി കടന്നാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നദീതീരത്തെ കാമറ പ്രവര്‍ത്തനരഹിതമായിരുന്നതാണ് ഭീകരര്‍ക്ക്‌ നുഴഞ്ഞു കയറ്റം എളുപ്പമാക്കിയത്. .

ഭീകരാക്രമണത്തിനു ശേഷം പഞ്ചാബ് അതിര്‍ത്തിയില്‍ ബിഎസ്എഫ് കൂടുതല്‍ ജവാന്മാരെ നിയോഗിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ ബോട്ട് പട്രോളിങ്ങും കര്‍ശനമാക്കി. കാശ്മീര്‍ അതിര്‍ത്തികളിലും ലേസര്‍ വാളുകള്‍ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close