India

കശ്മീര്‍: ബിജെപിയുമായി സഖ്യത്തിന് തയ്യാറെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്

ശ്രീനഗര്‍: കശ്മീരില്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്. മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദിന്റെ നിര്യാണത്തിന് ശേഷം ബിജെപിയുമായി സഖ്യം തുടരുമെന്ന് പിഡിപി അറിയിച്ചിരുന്നെങ്കിലും തുടര്‍ നടപടികളില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപി ആവശ്യപ്പെട്ടാല്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മറ്റി ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള പറഞ്ഞു. സര്‍ക്കാരിന്റെ കാര്യത്തില്‍ ബിജെപിയും പിഡിപിയും ഉടന്‍ തീരുമാനമെടുക്കണമെന്നും സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം അടുത്ത മുഖ്യമന്ത്രിയാരെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പിഡിപി ഇന്ന് യോഗം ചേരുന്നുണ്ട്. മെഹബൂബ മുഫ്തിയുടെ വസതിയിലാണ് യോഗം. മുഖ്യമന്ത്രിയുടെ മരണശേഷം ഗവര്‍ണര്‍ ഭരണത്തിലാണ് കശ്മീര്‍.

87 അംഗ കശ്മീര്‍ നിയമസഭയില്‍ ബിജെപിക്ക് 25 സീറ്റുകളും പിഡിപിക്ക് 28 സീറ്റുകളുമാണ് ഉള്ളത്. നാഷണല്‍ കോണ്‍ഫറന്‍സിന് 15 സീറ്റുകളും കോണ്‍ഗ്രസിന് 12 സീറ്റുകളും ഉണ്ട്.

0 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close
Close