ലാഹോര്‍: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ അറസ്റ്റിലായ മൂന്നുപേരെ ഭീകരവിരുദ്ധ കോടതിയില്‍ ഹാജരാക്കി. ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ മൂന്നുപേരെയാണ് സിയാല്‍കോട്ട് കോടതിയില്‍ ഹാജരാക്കിയത്.
ഇന്ത്യ നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാന് നടത്തിയ അന്വേഷത്തിലാണ് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ അറസ്റ്റിലായത്. അന്വേഷണത്തിന്റെ ഭാഗമായി പാകിസ്ഥാനില്‍ നടന്ന വ്യാപക റെയ്ഡില്‍ മുപ്പതോളം പേര് പിടിയിലായിരുന്നു. ഇതിനിടെ, ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് തലവനുമായ മൗലാന മസൂദ് അസര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇക്കാര്യം പാക് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.