കുവൈറ്റ് : തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക് ) ന്റെ ആഭിമുഖ്യത്തിൽ രണ്ടാംഘട്ട COVID 19 ബോധവൽക്കരണവും, സൗജന്യ മാസ്ക് വിതരണവും നടത്തി. പ്രസിഡന്റ് വിധുകുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തില്‍ ഉപദേശക സമിതി അംഗം പി ജി ബിനു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം എ നിസ്സാം സ്വാഗതവും ട്രഷറർ കെ ആർ ബൈജു നന്ദിയും പറഞ്ഞു. മുൻ പ്രസിഡന്റ് സുബാഷ് ഗോമസ് , വൈസ് പ്രസിഡന്റ് അനിൽ നായർ, ജോയിൻ സെക്കട്ടറി, രതീഷ് വർക്കല, ജോയിന്റ് ട്രഷറർ മോഹൻ കുമാർ, ചാരിറ്റി കൺവീനർ ജഗദീഷ് കുമാർ എന്നിവർ പങ്കെടുക്കുകയും ഭവന സന്ദർശനവും, ലേബർ ക്യാമ്പ് സന്ദർശനവും നടത്തുകയും മാസ്ക് വിതരണവും ചെയ്തു.