Variety

ജനം ടിവി – കെഎച്ച്ആര്‍എ കേരള ഫെസ്റ്റ്

2018 ഓഗസ്റ്റ്‌ പത്തു മുതല്‍ ഇരുപതു വരെ മൂവാറ്റുപുഴയില്‍

ഈ ഓണക്കാലത്ത് മലയോര ജനതയ്ക്ക് കുടുംബവുമൊത്ത് കേരളത്തിലെ ഭക്ഷണവൈവിധ്യം നുകരാനും, വിനോദത്തിനും ഉല്ലാസത്തിനും വേദിയൊരുക്കി കേരള ഹോട്ടല്‍ ആന്‍ഡ്‌ റെസ്റ്റോറന്റ് അസോസിയേഷനും (KHRA) ജനം ടിവിയും സഹകരിച്ച് കേരള ഫെസ്റ്റ് എന്ന പേരില്‍ ഭക്ഷ്യമേളയും വിനോദ പരിപാടികളും സംഘടിപ്പിക്കുകയാണ്.

ജി. ജയപാല്‍, സംസ്ഥാന ജനറല്‍സെക്രട്ടറി, കേരള ഹോട്ടല്‍ ആന്‍ഡ്‌ റെസ്റ്റോറന്റ് അസോസിയേഷന്‍

ഓഗസ്റ്റ്‌ പത്തു മുതല്‍ ഇരുപതു വരെ മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ ആഘോഷ പരിപാടികള്‍ മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ മേഖലയിലെ ജനങ്ങള്‍ക്ക് വ്യത്യസ്താനുഭവമായിരിക്കുമെന്ന് ഉറപ്പാണ്.

തലമുറകളായി കൈമാറിവന്ന പാചക കൂട്ടുകളും പാചക രീതികളും രുചിവൈവിധ്യവും ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്ന ഭക്ഷ്യമേളയാണ് കേരള ഫെസ്റ്റിന്റെ മുഖ്യആകര്‍ഷണം. രുചിയൂറും മലബാര്‍ വിഭവങ്ങളും തിരുവിതാംകൂര്‍ വിഭവങ്ങളും മദ്ധ്യതിരുവിതാംകൂര്‍-കൊച്ചി ഭാഗങ്ങളിലെ ഭക്ഷണവുമെല്ലാം ഉള്‍പ്പെടുത്തി കേരളത്തിന്റെ രുചിവൈവിധ്യം ഒരുക്കുന്ന ഭക്ഷ്യമേള വേറിട്ട അനുഭവമായിരിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ്‌ റെസ്റ്റോറന്റ് അസോസിയേഷന്‍ (KHRA) സംസ്ഥാന ജനറല്‍സെക്രട്ടറി ജി. ജയപാല്‍ പ്രസ്താവിച്ചു.

കൂടാതെ വിവിധ വിവിധതരം ഉല്‍പ്പന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും ഒരുക്കുന്ന ട്രേഡ്ഫെയറും കുട്ടികള്‍ക്കായി വിനോദപരിപാടികള്‍ ഒരുക്കുന്ന അമ്യൂസ്മെന്റ്, 9D സിനിമ പ്രദര്‍ശനം, മാജിക്‌ ഷോ, അക്വാഷോ, ഫ്ലവര്‍ഷോ എന്നിവയും കേരള ഫെസ്റ്റിന്റെ ഭാഗമായിരിക്കും. ജനപ്രിയ താരങ്ങളും കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ എല്ലാ ദിവസവും അരങ്ങേറും.

കേരള ഫെസ്റ്റില്‍ സ്റ്റാള്‍ ബുക്ക് ചെയ്യാന്‍ 8111993506 എന്ന ഫോണ്‍ നമ്പറിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാം.

കേരളഫെസ്റ്റിനെ കുറിച്ച് ജനം ടിവി എംഡി

BOOK YOUR STALL


Brochure (PDF)



6 Shares
Close
Close