Events

പുനർജനി – കേരളത്തിനായി ഒരു പുനർവിചിന്തനം

WATCH LIVE

നവകേരള നിർമാണത്തിനുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിക്കാനായ് ഒരു ജനകീയവേദി – ജനം ടി വി ഒരുക്കുന്നു, പുനർജനി – കേരളത്തിനായി ഒരു പുനർവിചിന്തനം.

Loading...

ദുരിത നിവാരണ-ദുരന്താശ്വാസ മേഖലകളിലെ പ്രഗത്ഭരും ഭരണ നിർവഹണ തലങ്ങളിലെ ഉത്തരവാദിത്തപ്പെട്ടവരും ഒരുമിച്ചെത്തുന്ന വേദിയാണ് പുനർജനി.

നവകേരള നിർമാണത്തിനായുള്ള ചർച്ചകൾ വിവിധ തലങ്ങളിൽ പുരോഗമിക്കുകയാണ്. നാം നേരിട്ട മഹാദുരന്തവും ദുരന്തം നേരിട്ട രീതിയുമൊക്കെ ചർച്ചക്കും പഠനങ്ങൾക്കും വിധേയമാക്കേണ്ടതാണ്. ഇനിയൊരു പ്രകൃതി ദുരന്തത്തെ നേരിടാൻ തക്കവണ്ണം നാം പ്രാപ്തരാണോ? അതുമല്ലെങ്കിൽ പ്രകൃതി ദുരന്തം ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ അനിയന്ത്രിതവും അശാസ്ത്രീയവുമായ പ്രകൃതി ചൂഷണത്തിൽ നിന്നും നാം പിന്മാറാൻ തയ്യാറാണോ? ഇത്തരം കാതലായ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയേ മതിയാകൂ. ഭരണകൂടവും പൊതുജനങ്ങളും സാമൂഹ്യ സേവന സംഘടനകളും ഒരുമിച്ച് ചർച്ചകൾ നടത്തുകയും ജനാഭിപ്രായം സ്വരൂപിക്കുകയും വേണം.

നൂറ്റാണ്ടിനിടയിൽ നാം അനുഭവിക്കേണ്ടിവന്ന മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ നവകേരള നിർമാണത്തിനായുള്ള വിദഗ്ദ്ധ നിർദേശങ്ങളും അഭിപ്രായങ്ങളും സമാഹരിക്കാനായി ജനം ടി വി ഒരു വേദി ഒരുക്കുന്നു. “പുനർജനി” – നവകേരളത്തെക്കുറിച്ചുള്ള ഒരു പുനർവിചിന്തനം.

2018 നവംബർ 3 ശനിയാഴ്ച വൈകിട്ട് ഏഴു മണിക്ക് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിലാണ് പരിപാടി.

മെട്രോമാൻ ഇ. ശ്രീധരൻ, ദുരന്ത നിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടി, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ആര്‍കിടെക്റ്റ് ജി. ശങ്കർ, യാത്രികൻ സന്തോഷ് ജോർജ്ജ് കുളങ്ങര എന്നിവർ തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കു വെക്കുന്ന വേദിയിൽ പ്രവാസ ലോകത്തുനിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

ഗൾഫ് മേഖലയിലെ വിവിധ പ്രവാസി സംഘടനാ പ്രതിനിധികളും പൊതുജനങ്ങളും പങ്കെടുക്കുന്ന പരിപാടിയിൽ പങ്കുവെക്കപ്പെടുന്ന അഭിപ്രായങ്ങളും ആശയങ്ങളും സമാഹരിച്ച് ഭരണനിർവഹണതലങ്ങളിൽ എത്തിക്കാനാണ് ജനം ടിവി ലക്ഷ്യമിടുന്നത്.

123 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close