സഞ്ജു ഇംഗ്ലണ്ടിനെതിരെയും കളിക്കാനിറങ്ങിയേക്കും; അവസരം അയർലാന്റ് ടീമിൽ ഇടം പിടിച്ചതിന് പിന്നാലെ
മുംബൈ: മലയാളിതാരം സഞ്ജു സാംസണിന് ഇരട്ട അവസരങ്ങളുടെ വാതിൽ തുറക്കുന്നു. അയർലാന്റിലേയ്ക്കുള്ള ടീമിൽ ഇടം നേടിയ രാജസ്ഥാൻ റോയൽസ് നായകൻ മിക്കവാറും ഇംഗ്ലണ്ടിനെതിരേയും ബ്രിട്ടണിൽ കളിക്കാനിറങ്ങുമെന്നാണ് സൂചന. ...