kozhikode - Janam TV

kozhikode

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാളയം പുതിയകോവിലകംപറമ്പ് സ്വദേശി ബിജു (പശുക്കച്ചവടക്കാരന്‍) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ...

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

കോഴിക്കോട്: വെള്ളിപ്പറമ്പ് കീഴ്മാട്ടെ മരണവീട്ടിൽ വെള്ളം തിളപ്പിക്കുന്നതിനിടെ അപകടം.  തിളച്ച വെള്ളം ദേഹത്തേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പൊള്ളലേറ്റു. കീഴ്മാട് പുൽപ്പറമ്പിൽ പ്രകാശൻ, പുൽപ്പറമ്പിൽ അശോകൻ എന്നിവർക്കാണ് പരിക്കേറ്റത്. ...

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണു; ഒഴിവയത് വന്‍ ദുരന്തം

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് അപകടം. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ക്ലോക്ക് ടവറാണ് പെട്ടെന്ന് തകര്‍ന്നുവീണത്. സംഭവസമയത്ത് പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ...

അതിതീവ്ര മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കോഴിക്കോട്: അതിതീവ്ര മഴയ്ക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. കനത്ത മഴയും ...

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; ഇക്കാര്യം ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കാസര്‍കോട്: യാത്രക്കാരുടെ കുറവ് മൂലം പ്രതിസന്ധിയിലായ മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാനുള്ള നീക്കം വീണ്ടും സജീവമാകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര റെയില്‍വേ ...

12 വയസ്സുകാരനെ ലൈംഗീകമായി പീഡിപ്പിച്ചു; ജുവനൈല്‍ ഹോം ജീവനക്കാരന്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ജുവനൈല്‍ ഹോമിലെ അന്തേവാസിയായിരുന്ന 12 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സ്ഥാപനത്തിലെ കെയര്‍ടേക്കറെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൂഴിക്കല്‍ ചെലവൂര്‍ ...

‘കോഴിക്കോട്ട് വീണ്ടും ഷിഗെല്ല ജാഗ്രത; ഏഴ് വയസുകാരിക്ക് രോഗബാധ സ്ഥിരീകരിച്ചു, ശുചിത്വത്തില്‍ വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യവകുപ്പ്’

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗബാധ വീണ്ടും സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. നാദാപുരം കുമ്മങ്കോട് സ്വദേശിയായ ഏഴ് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഷിഗെല്ലയുടെ ലക്ഷണങ്ങള്‍ പ്രകടമായതിനെ ...

വാഴക്കുല വെട്ടുന്നതിനിടെ അപ്രതീക്ഷിത ആക്രമണം; വയോധികന്റെ കൈയില്‍ വിഷപ്പാമ്പിന്റെ കടിയേറ്റു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: വാഴക്കുല വെട്ടുന്നതിനിടെ വാഴയില്‍ ഒളിഞ്ഞിരുന്ന വിഷപ്പാമ്പിന്റെ കടിയേറ്റ് വയോധികന് പരിക്ക്. ചമല്‍ സ്വദേശിയായ ശിവന്‍ (62) ഇന്ന് രാവിലെ 9.30ഓടെയാണ് അപകടത്തില്‍പ്പെട്ടത്. വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ ...

പകര്‍ച്ചവ്യാധി ഭീതിയില്‍ കോഴിക്കോട്: നിപയ്‌ക്കും ഷിഗെല്ലയ്‌ക്കും പിന്നാലെ മലേറിയയും; പ്രതിരോധം ശക്തമാക്കി ആരോഗ്യരംഗം

കോഴിക്കോട്: നിപയും ഷിഗെല്ലയും സൃഷ്ടിച്ച ആശങ്കകള്‍ക്കിടയില്‍ കോഴിക്കോട് ജില്ലയില്‍ മലേറിയയും റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജാഗ്രതയും പ്രതിരോധ നടപടികളും കടുപ്പിച്ചു. തിക്കോടിയില്‍ തൊഴില്‍ തേടിയെത്തിയ മധ്യപ്രദേശ് സ്വദേശിയായ ...

നിപ്പ പ്രതിരോധം: കോഴിക്കോട്ട് ചികിത്സയിലുള്ള രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ പരിശോധനാഫലം വീണ്ടും നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിപ്പ ബാധിതന്റെ ചികിത്സാ വിവരങ്ങളും ജില്ലയിലെ നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളും വ്യക്തമാക്കി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. തീവ്രപരിചരണ വിഭാഗത്തില്‍ ...

ക്ഷേത്ര സ്വര്‍ണം തട്ടിയ കേസ്: മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.ടി. വിനോദന്‍ ബാലുശേരിയില്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ബാലുശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ വലിയ തോതിലുള്ള സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ കേസിലെ പ്രതിയും മുന്‍ എക്‌സിക്യുട്ടീവ് ഓഫീസറുമായ ടി.ടി. വിനോദനെ ബാലുശേരി പോലീസ് ...

നോവായി മൂന്ന് വയസുകാരി; ഡൈനിങ് ടേബിളിൽ നിന്ന് വീണ് അലങ്കൃതയ്‌ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വീട്ടിനുള്ളിലെ ഡൈനിങ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. അത്താണി കരിമ്പയിൽ ഇലാഹിയ സ്കൂളിന് സമീപം മീത്തലെ ചാലക്കൽ സുബിൻപ്രേം - ...

റോഡിലിറങ്ങി ‘അഴിഞ്ഞാട്ടം’; തിരക്കേറിയ ദേശീയപാതയിൽ നടുറോഡിൽ പടക്കം പൊട്ടിച്ച് പെരുന്നാൾ ആഘോഷം, ഒടുവിൽ കൈയാങ്കളി!

കോഴിക്കോട്: കൊടുവള്ളിയിൽ പെരുന്നാൾ ആഘോഷത്തിന്റെ പേരിൽ തിരക്കേറിയ ദേശീയപാതയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം. കോഴിക്കോട് - കൊല്ലഗൽ ദേശീയപാതയിലാണ് ഒരുസംഘം നടുറോഡിൽ പടക്കം പൊട്ടിച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും അപകടഭീതി ...

കോഴിക്കോട്ട് പ്രിന്റിങ് പ്രസ്സില്‍ വന്‍ തീപിടിത്തം: കോടികളുടെ നാശനഷ്ടം, യന്ത്രസാമഗ്രികളും കടലാസ് ശേഖരവും കത്തിനശിച്ചു

കോഴിക്കോട്: വെള്ളയില്‍ ജോസഫ് റോഡിലെ 'റെഡ് സ്റ്റാര്‍' പ്രസ്സിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നാലുനില കെട്ടിടത്തിന്റെ താഴത്തെ ...

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; പതങ്കയം വെള്ളച്ചാട്ടത്തിൽ പതിനേഴുകാരന് ദാരുണാന്ത്യം: മരിച്ചത് കൊളത്തറ സ്വദേശി

കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ പതങ്കയം വെള്ളച്ചാട്ടത്തില്‍ പതിനേഴുകാരന്‍ മുങ്ങി മരിച്ചു. ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി നാസറിന്‍റെ മകന്‍ ഷബീല്‍ ആണ് കുളിക്കാനിറങ്ങിയതിനിടയിൽ മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ...

ജമീല വധക്കേസ്: അമ്മയ്‌ക്കായി കാൽനൂറ്റാണ്ട്; ഒടുവിൽ നീതി! മക്കൾ നടത്തിയ 25 വർഷത്തെ പോരാട്ടത്തിൽ ഉമ്മയെ കൊന്ന പിതാവ് പിടിയിൽ

കോഴിക്കോട്: കാൽനൂറ്റാണ്ട് നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ജമീല വധക്കേസിൽ പ്രതിയായ ഭർത്താവ് പിടിയിൽ. 2001-ൽ കോഴിക്കോട് ഇടച്ചേരിയിൽ നടന്ന ക്രൂരമായ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഹമീദിനെയാണ് കാസർകോട് ...

തേങ്ങ വീണതാണെന്ന് കരുതി; വെള്ളം കോരാൻ ചെന്നപ്പോൾ കിണറ്റിൽ ‘കള്ളൻ’! മോഷ്ടിക്കാൻ കയറി കുളിമുറി വഴി വീടിനുള്ളിലേക്ക്, ലക്ഷ്യം തെറ്റി ഒടുവിൽ ഫയർഫോഴ്സ് എത്തി ‘പൊക്കി

കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളിയായ കളളന്‍ കിണറ്റില്‍ വീണു. മോഷണശ്രമത്തിനിടെയാണ് സംഭവം. നന്തിബസാര്‍ ടൗണിലെ നിസാര്‍ മന്‍സിലിൽ കുഞ്ഞബ്ദുളളയുടെ വീട്ടിലെ കിണറ്റിലാണ് കളളന്‍ വീണത്. ആദ്യം, കിണറ്റില്‍ തേങ്ങ ...

ഉറങ്ങാൻ കിടന്ന 15-കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ഹൃദയസംബന്ധമായ അസുഖമെന്ന് പ്രാഥമിക നി​ഗമനം

കുറ്റ്യാടി: രാത്രി ഉറങ്ങാൻ കിടന്ന പതിനഞ്ചുകാരിയെ രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊകേരി തയ്യുള്ളതിൽ സജീവന്റെ മകൾ വൈഗ (15) ആണ് മരിച്ചത്. ഇന്ന് രാവിലെ ...

ഇരുട്ടിൽ വഴിതെറ്റി കൊടുംകാട്ടിൽ; കൊരണപ്പാറ മലയിൽ യുവാക്കൾ കുടുങ്ങി : റേഞ്ച് കിട്ടിയ ആ ഒരു നിമിഷം, ഒടുവിൽ രക്ഷകരായി ഫയർഫോഴ്സും നാട്ടുകാരും

കോഴിക്കോട്: തൊട്ടിൽപ്പാലത്തിനടുത്ത് കരിങ്ങാട് കൊരണപ്പാറ മലയിൽ വഴിതെറ്റി കുടുങ്ങിയ രണ്ട് യുവാക്കളെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വളയം കുയ്തേരി സ്വദേശികളായ അബിദേവ്, അമൽ എന്നിവരാണ് ...

കുന്ദമംഗലത്ത് മിനി ടെമ്പോ വാൻ ഇലക്ട്രിക് പോസ്റ്റിലിടിച്ചു; ഡ്രൈവർക്ക് പരിക്ക്

​കോഴിക്കോട്: കുന്ദമംഗലം പെരിങ്ങളം മിൽമയ്ക്ക് സമീപം നിയന്ത്രണം വിട്ട മിനി ടെമ്പോ വാൻ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം. അപകടത്തിൽ വാഹനത്തിന്റെ മുൻവശം പൂർണ്ണമായും തകർന്നു. വണ്ടി ഓടിച്ചിരുന്ന ...

ബേപ്പൂര്‍ തീരത്ത് മത്സ്യബന്ധന ബോട്ടിനുള്ളില്‍ വിഷവാതകം ശ്വസിച്ചെന്ന് സംശയം: ഒരു മരണം, മൂന്ന് പേര്‍ അബോധാവസ്ഥയില്‍

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ എന്‍ജിന്‍ റൂമിലുണ്ടായ വാതകചോര്‍ച്ച ഇതരസംസ്ഥാന തൊഴിലാളിയുടെ ജീവനെടുത്തു. ബംഗാള്‍ സ്വദേശിയായ ഷഹദേബ് ദാസ് ആണ് മരണപ്പെട്ടത്. 'ആയിഷ' എന്ന ...

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ചു: താമരശ്ശേരിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട്: താമരശ്ശേരിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാല് അംഗങ്ങളെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീർ ...

കോഴിക്കോട് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു; അവഗണനയില്‍ പ്രതിഷേധിച്ച് നിജേഷ് അരവിന്ദ് രാജി വെച്ചു

കോഴിക്കോട്: തിരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും അസ്വാരസ്യങ്ങളും മറനീക്കി പുറത്തുവരികയാണ്. പാര്‍ട്ടിയുടെ സജീവ മുഖമായിരുന്ന നേതാവിന്റെ രാജി നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്. എലത്തൂര്‍ നിയമസഭാ ...

പുഴയില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ദമ്പതികള്‍ക്കും ദാരുണാന്ത്യം; നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങിമരിച്ചു

നാദാപുരം: നാദാപുരം പുളിയാവ് പുഴയിലുണ്ടായ വന്‍ ദുരന്തത്തില്‍ ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. അരീക്കുണ്ട് സ്വദേശിയായ അന്‍സാര്‍, ഭാര്യ, ഇവരുടെ സഹോദരിയുടെ കുട്ടി എന്നിവരാണ് ...

Page 1 of 36 1236