Gulf

യോഗ ദിനം :വിപുലമായ പരിപാടികളൊരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

ദുബായ് : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളൊരുക്കി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. ദുബായ് ഉൾപ്പടെ വടക്കൻ എമിറേറ്റുകളിൽ ജൂൺ 20,21,22 തീയതികളിലായാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്ന ജൂൺ 21ന് വൈകിട്ട് ആറു മണി മുതൽ 9 വരെയാണ് ദുബായ് സഫീൽ പാർക്കിൽ വിപുലമായ സമൂഹ യോഗ പ്രദർശനവും അന്താരാഷ്ട്ര യോഗ ദിന പ്രോട്ടോകോൾ അനുസരിച്ചുള്ള പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നത് .

സൗദി അറേബിയയിലെ യോഗ ഗുരു പത്മശ്രീ നൗഫ് അൽ മാർവായ് ദുബായിലെ യോഗ ദിനാചരണ പരിപാടികളിൽ സംബന്ധിക്കും. ജൂൺ 20 നു ഉം അൽ ക്വയ്‌ൻ എമിറേറ്റിലെ യോഗാ ദിനാചരണ പരിപാടികൾ നടക്കും. ഷാർജ, റാസ്‌ അൽ ഖൈമ എന്നിവിടങ്ങളിൽ ജൂൺ 22 നാണ് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായുള്ള പരിപാടികൾ.

ഐ ബി പി സി ഷാർജ ഘടകവും, ആര്ട്ട് ഓഫ് ലിവിങ് പ്രസ്ഥാനവും ഷാർജയിലെ പരിപാടികൾക്ക് നേതൃത്വം നൽകും. അജ്‌മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന അജ്‌മാൻ എമിറേറ്റിലെ പരിപാടി ജൂൺ 21 നാണ്. ഫ്രെണ്ട്സ് ഓഫ് ഇന്ത്യ, ആർട് ഓഫ് ലിവിങ്, സഹജ യോഗ, രാജ യോഗ സെന്റർ, വിവിധ എമിറേറ്റുകളിലെ ഇന്ത്യൻ അസോസിയേഷനുകൾ, മറ്റു ഇന്ത്യൻ പ്രവാസി കൂട്ടായ്മകൾ എന്നിവരുമായി സഹകരിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പറഞ്ഞു

572 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close