തൃശൂരിലെ സ്കൂളിൽ വെടിവയ്പ്പ്; ക്ലാസ് മുറിയിൽ കയറി മൂന്ന് തവണ വെടിയുതിർത്ത് പൂർവ്വ വിദ്യാർത്ഥി

തൃശൂർ: സ്കൂളിലേക്ക് അതിക്രമിച്ച് കയറി പൂർവ്വവിദ്യാർത്ഥിയുടെ പരാക്രമം. എയർഗൺ ഉപയോഗിച്ച് വെടിയുതിർത്ത് ക്ലാസ് റൂമിനുള്ളിൽ ഇയാൾ പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. തൃശൂർ വിവേകോദയം സ്കൂളിലാണ് സംഭവം. മുളയം സ്വദേശിയാണ് സ്കൂളിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ഇയാളെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്ന അവകാശവാദങ്ങളും ഉയർന്നുവരുന്നുണ്ട്. ക്ലാസ് മുറികളിൽ കയറി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരെ എയർഗൺ ചൂണ്ടി ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. രാവിലെ 10.15ഓടെ സ്കൂളിന്റെ ഓഫീസിൽ കയറിയ പ്രതി ആദ്യം അദ്ധ്യാപകർക്ക് നേരെ പരാക്രമം അഴിച്ചുവിട്ടു. പിന്നാലെ ക്ലാസ് … Continue reading തൃശൂരിലെ സ്കൂളിൽ വെടിവയ്പ്പ്; ക്ലാസ് മുറിയിൽ കയറി മൂന്ന് തവണ വെടിയുതിർത്ത് പൂർവ്വ വിദ്യാർത്ഥി