ഡെറാഡൂൺ: സിൽക്യാര ദൗത്യം 17-ാം ദിവസത്തിലേക്ക് കടക്കുന്നു. കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമം ഇപ്പോഴും തുടരുകയാണ്. ഏകദേശം 50 മീറ്ററിലധികം കുഴിച്ചുകഴിഞ്ഞെന്നും വെറും 5 മീറ്റർ അകലെയാണ് കുടുങ്ങിക്കിടക്കുന്നവർ ഉള്ളതെന്നുമാണ് അധികൃതർ അറിയിക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥലത്തെത്തിയിട്ടുണ്ട്. ഡ്രില്ലിംഗ് നടത്തുന്നതിന് പലപ്പോഴായി തടസങ്ങൾ നേരിട്ടിരുന്നെങ്കിലും കഴിഞ്ഞ രാത്രി പ്രതിസന്ധികൾ കൂടാതെ ദൗത്യം പുരോഗമിച്ചതായി അധികൃതർ അറിയിച്ചു. ആകെ 57 മീറ്റർ കുഴിക്കുകയാണ് ദൗത്യ സംഘത്തിന്റെ ലക്ഷ്യം. തുടർന്ന് ഇതിലൂടെ പൈപ്പ് … Continue reading കുടുങ്ങിക്കിടക്കുന്നവർ അരികെ.. ഇനി കുഴിക്കാനുള്ളത് 5 മീറ്റർ ദൂരം മാത്രം; സിൽക്യാര രക്ഷാദൗത്യം വിജയത്തിലേക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed