നല്ലൊരു സിനിമയായിരുന്നു, പക്ഷെ പ്രധാന നടനിൽ നിന്ന് മോശം അനുഭവം; മയക്കുമരുന്ന് ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കില്ലെന്ന വിൻസിയുടെ തീരുമാനത്തിന് പിന്നിൽ

ലഹരിവിരുദ്ധ ക്യാമ്പയിനിൽ പങ്കെടുത്തതിന് പിന്നാലെ നടി വിൻസി അലോഷ്യസ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി വീണ്ടും രം​ഗത്തെത്തിയിരിക്കുകയാണ് താരം. മാദ്ധ്യമങ്ങളിൽ വന്ന വാർത്തയ്‌ക്ക് താഴെയുള്ള കമന്റുകൾ വായിച്ചപ്പോഴാണ് വിശദീകരണം നൽകാൻ തീരുമാനിച്ചതെന്ന് വിൻസി വ്യക്തമാക്കി. ലഹരി ഉപയോ​ഗിക്കുന്ന സഹപ്രവർത്തകരുള്ള സിനിമയിൽ അഭിനയിക്കില്ലെന്ന പ്രസ്താവന എന്തുകൊണ്ടാണ് നടത്തിയത് എന്ന കാര്യമാണ് വിൻസി വ്യക്തമാക്കിയത്. ലഹരി ഉപയോ​ഗിച്ച് സെറ്റിൽ വന്ന നടൻ പ്രശ്നമുണ്ടാക്കുകയും തന്നോടും സഹപ്രവർത്തകയായ മറ്റൊരു നടിയോടും മോശമായി പെരുമാറുകയും ചെയ്ത അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലഹരിവരുദ്ധ … Continue reading നല്ലൊരു സിനിമയായിരുന്നു, പക്ഷെ പ്രധാന നടനിൽ നിന്ന് മോശം അനുഭവം; മയക്കുമരുന്ന് ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കില്ലെന്ന വിൻസിയുടെ തീരുമാനത്തിന് പിന്നിൽ